അബുദാബി : വ്യക്തിഗത ഡ്രോൺ ഉപയോഗത്തിനുള്ള വിലക്ക് നീക്കി യുഎഇ പകൽ സമയത്തും നല്ല കാലാവസ്ഥയിലും മാത്രമേ ഡ്രോണുകൾ പറത്താവൂ എന്ന ഉപാധികളോടെയാണ് നിയന്ത്രണം നീക്കിയത്. നിയമം പ്രാബല്യത്തിലായി. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ), നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (എൻസിഇഎംഎ) എന്നിവയുമായി ഏകോപിപ്പിച്ച് നിർദിഷ്ട സുരക്ഷാ, നിയന്ത്രണ വ്യവസ്ഥകൾക്ക് വിധേയമായാണ് ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയത്.
നിബന്ധനകൾ
5 കിലോഗ്രാമോ അതിൽ കുറവോ ഭാരമുള്ള ഡ്രോണുകൾ മാത്രമേ വ്യക്തിഗത ആവശ്യത്തിന് പ്രവർത്തിപ്പിക്കാവൂ. അംഗീകൃത സോണുകളിൽ, പ്രത്യേകിച്ച് ഗ്രീൻ സോണുകൾക്കുള്ളിലായിരിക്കണം പറപ്പിക്കേണ്ടത്. ജിസിഎഎയിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. വിമാനത്താവളങ്ങൾ, ഹെലിപോർട്ടുകൾ, എയർഫീൽഡുകൾ അല്ലെങ്കിൽ നിയന്ത്രിത മേഖലകൾ എന്നിവയുടെ 5 കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത് നിരോധിച്ചിട്ടുണ്ട്. തറനിരപ്പിൽനിന്ന് 400 അടിയെക്കാൾ ഉയരത്തിൽ പറത്താൻ പാടില്ല.സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ വികസനം ഉറപ്പാക്കുന്നതിനും സ്വകാര്യതയും ഡേറ്റ പരിരക്ഷയും ഉറപ്പാക്കുന്നതിനും നിയമം പാലിക്കാൻ വ്യക്തികൾ ബാധ്യസ്ഥരാണ്. വിശദാംശങ്ങൾ യുഎഇ ഡ്രോൺസ് ആപ്പ് വഴിയും ഔദ്യോഗിക സർക്കാർ വെബ്സൈറ്റ് വഴിയും ലഭിക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.