Kerala

‘വോട്ട് ചെയ്യാനാകാതെ നിരവധിപേര്‍ തിരിച്ചുപോയി; ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു; വോട്ടിങ് സമയം നീട്ടിനല്‍കണം’: ചാണ്ടി ഉമ്മന്‍

പോളിങില്‍ ഉദ്യോഗസ്ഥര്‍ സഹകരിച്ചില്ല. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞി ല്ലെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. വോട്ടിങ് യന്ത്രം വേഗത കുറഞ്ഞതിനാല്‍ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും അവര്‍ക്ക് സമയം നീട്ടി നല്‍കണമെന്നും ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. ഗുണ്ടകള്‍ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ചാണ്ടി ഉമ്മന്‍ പറ ഞ്ഞു. പോളിങില്‍ ഉദ്യോഗസ്ഥര്‍ സഹകരി ച്ചില്ല. നിരവധി പേര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. വോട്ടിങ് യന്ത്രം വേ ഗത കുറഞ്ഞതിനാല്‍ പലരും വോട്ടു ചെയ്യാനാകാതെ തിരിച്ചുപോയെന്നും അവര്‍ക്ക് സമയം നീട്ടി നല്‍ക ണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

മൂന്നു മണിക്കൂര്‍ വരെയായി കാത്തിരിക്കുന്നവരുണ്ടെന്നും പലയിടത്തും ഒരാള്‍ക്ക് വോട്ടുചെയ്യാന്‍ 5 മി നിറ്റിലേറെ സമയമെടുക്കുന്നുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.വോട്ടിങ് യന്ത്രം സ്ലോ ആണെന്നാണ് അ ധികൃതര്‍ നല്‍കുന്ന മറുപടി. എന്താണു കാരണമെന്നു ചോദിച്ചാല്‍ അതിന് ഉത്തരമില്ല. 31 ബൂത്തുകളില്‍ പ്രശ്‌നമുണ്ടെന്നാണ് മനസ്സിലാക്കുന്നത്. രാവിലെ മുതല്‍ റിട്ടേണിങ് ഓഫീസറോട് പറഞ്ഞിരുന്നു. എന്നാ ല്‍ നടപടിയുണ്ടായില്ല. വോട്ടു ചെയ്യുക എന്നുള്ളത് എല്ലാവരുടേയും അവകാശമാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.