ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന് പേരുളള ഒരു വോട്ടറുടെ പേരില്‍ ആറ് തിരിച്ചറിയല്‍ കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. ഇതുപോലെ അട്ടിമറി വിവിധ മണ്ഡലങ്ങളിലും നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന് പേരുളള ഒരു വോട്ടറുടെ പേരില്‍ ആറ് തിരിച്ചറിയല്‍ കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. ഇതുപോലെ അട്ടിമറി വിവിധ മണ്ഡലങ്ങളിലും നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനെ ഇതിലൂടെ അട്ടിമറി ക്കാന്‍ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍ നിരവധി ഐഡന്റിറ്റി കാര്‍ഡ് നല്‍കിയിരിക്കുകയാണ്. നാലും അഞ്ചും ഇടത്ത് പേര് ചേര്‍ത്തിരിക്കുന്നു. ഉദു മയിലെ നൂറ്റിഅറുപത്തിനാലാമത് ബൂത്തിലെ കൃത്രിമമാണ് ഉദാഹരണമായി താന്‍ എടുത്തുകാട്ടുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഇത്തരത്തില്‍ ആയിരക്കണക്കിന് പേരെ ചേര്‍ത്തു. എന്നാല്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രാപകല്‍ അദ്ധ്വാനിച്ച് ഈ തട്ടിപ്പുകള്‍ കണ്ടെത്തി. കഴക്കൂട്ടം മണ്ഡലത്തില്‍ ഇങ്ങനെ 4506 പേരെ ചേര്‍ത്തതായി കണ്ടെത്തി.കൊല്ലം . 2534, തൃക്കരിപ്പൂരില്‍ 1436 പേര്‍, കൊയിലാണ്ടിയില്‍ 4611 പേര്‍, നാദാപുരം 6171, കൂത്തുപറമ്ബ് 3525, അമ്ബലപ്പുഴ 4750 എന്നിങ്ങനെ വ്യാപകമായി ആസൂത്രിതമായി വോട്ടര്‍ പട്ടി കയില്‍ ക്രമക്കേട് നടന്നിരിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
140 മണ്ഡലങ്ങളിലും വ്യാപകമായി സംഘടിതമായി വ്യാജ വോട്ടര്‍മാരെ ചേര്‍ക്കുകയാണ്. ഇതിനുപിന്നില്‍ സംസ്ഥാനതലത്തില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. വോട്ടര്‍ ലിസ്റ്റ് തയ്യാറാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. അങ്ങനെയ ല്ലാതെ ഇത് സാധിക്കില്ല. ഇതിനായി നിയോഗിക്കപ്പെട്ട ഭരണകക്ഷിയോട് കൂറ് പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഗുരുതരമായ കൃത്യവിലോപം കാട്ടി.
മരിച്ചുപോയവരെയും സ്ഥലത്തില്ലാത്തവരുടെയും ചേര്‍ത്തായിരുന്നു മുന്‍പ് കളളവോട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരേമണ്ഡലത്തില്‍ ഒരാ ളുടെ നാലും അഞ്ചും കാര്‍ഡ് നല്‍കിയാണ് തട്ടിപ്പ്. ഇരട്ടിപ്പ് വന്ന തിരിച്ചറിയല്‍ കാര്‍ഡ് തിരുത്തണമെന്നും സമഗ്ര അന്വേഷണം വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ചെന്നിത്തല പറഞ്ഞു. ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരുടെ പേരിലും അവരുമായി ഗൂഢാ ലോചന നടത്തിയവരെയും പുറത്ത് കൊണ്ടുവന്ന് ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.