മനാമ: പാറശ്ശാല മുതൽ കാസർകോട് വരെയുള്ള വ്യത്യസ്ത രുചികൾ. ഒപ്പം പ്രശസ്ത അവതാരകൻ രാജ് കലേഷും. കേരളീയ സമാജത്തിലെ മഹാരുചി മേള ആസ്വദിക്കാൻ പ്രവാസികൾ ഒഴുകുകയായിരുന്നു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ‘ശ്രാവണം 2024 ഓണാഘോഷങ്ങളുടെ ഭാഗമായാണ് രുചിമേള ഒരുക്കിയത്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള രുചിവൈവിധ്യങ്ങളെ പ്രതിനിധാനംചെയ്ത് വിവിധ സംഘടനകളും കൂട്ടായ്മകളും സ്റ്റാളുകളൊരുക്കി.
രുചിവൈവിധ്യത്തിലെന്നപോലെ പേരിലും വ്യത്യസ്തത പുലർത്തിയ മുപ്പതോളം സ്റ്റാളുകളാണുണ്ടായിരുന്നത്. സാധനങ്ങൾ വിറ്റ് കിട്ടുന്ന പണം വിവിധ തരത്തിലുള്ള അവശതകൾ അനുഭവിക്കുന്നവരെ സഹായിക്കാൻ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ സ്റ്റാളുകളും കൂട്ടത്തിലുണ്ടായിരുന്നു.
കൊല്ലം പ്രവാസി അസോസിയേഷന്റെ ‘ചിന്നക്കട’, ശാന്തിതീരം ഭിന്നശേഷി വിദ്യാലയം ബഹ്റൈൻ ചാപ്റ്ററിന്റെ ശാന്തിതീരം തട്ടുകട, തണൽ ബഹ്റൈൻ ചാപ്റ്റർ നടത്തുന്ന തണൽ തട്ടുകട, ബി.കെ.എസ് മ്യൂസിക് ക്ലബിന്റെ രാഗം രുചി, ദോശസാല, മുല്ലപ്പന്തൽ, കുമാരേട്ടന്റെ ചായക്കട, തിങ്ക് ടാങ്ക്, ബാഡ്മിന്റൺ ബൈ റ്റ്സ്, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ തട്ടുകട.
അരിക്കൊമ്പൻമുക്ക് കണ്ണൂർ, ഇടപ്പാളയം, അനന്തപുരി തട്ടുകട, ബട്ടർഫ്ലൈ, ജ്യൂസ് വേൾഡ്, ജമാദൂന്റെസ് കട, നമ്മോ കാസ്രോട്ടുകാർ, ബഹ്റൈൻ ഫുഡ് ലവേഴ്സ് തുടങ്ങി കെട്ടിലും മട്ടിലും രുചിയിലും പേരിലും വൈവിധ്യം തുളുമ്പുന്ന സ്റ്റാളുകളിലെ വിഭവങ്ങൾ സന്ദർശകർക്ക് സമ്മാനിച്ചത് പുതിയൊരു രുചിലോകമാണ്.
വൈവിധ്യമാർന്ന വിഭവങ്ങൾ സ്റ്റാളുകളിൽ തയാറാക്കിയിരുന്നു. രാജ് കലേഷ് ഉദ്ഘാടനംചെയ്ത മഹാരുചി മേളയിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, മഹാ രുചിമേള കൺവീനർ എൽദോ പൗലോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വറുഗീസ് ജോർജ് ജനറൽ കൺവീനറായ സംഘാടക സമിതിയാണ് ശ്രാവണം 2024 സംഘടിപ്പിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.