Breaking News

വൈ​റ്റ് ഹൗ​സി​ൽ ആ​രു വ​രും? ഒരു സ്ത്രീയെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ അമേരിക്ക സന്നദ്ധമാകുമോ?

പ്രസിഡന്റ്‌ ജോബൈഡൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറി കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ചതോടെ ആരൊക്കെത്തമ്മിലാവും മത്സരം എന്ന ചോദ്യത്തിന് ഉത്തരമായി. അടുത്ത ചോദ്യമിതാണ് ഒരു സ്ത്രീയെ പ്രസിഡന്റായി തെരഞ്ഞെടുക്കാൻ അമേരിക്ക സന്നദ്ധമാകുമോ? 2016ൽ ഹിലാരി ക്ലിന്റന് സംഭവിച്ച ത് ആരും മറന്നിട്ടില്ല; രാഷ്ട്രീയ പരിചയവും, മികച്ച ബന്ധങ്ങളുമൊന്നും അവർക്ക് വൈറ്റ്ഹൗസിലെത്തുന്നതിന് തുണയായില്ല. ഇന്ന് അമേരിക്കയിൽ, ഉദ്യോഗസ്ഥ രംഗത്തുവന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. എല്ലായിടത്തും സർവകലാശാലാ ബിരുദധാരികളായ സ്ത്രീകൾ ഉദ്യോഗസ്ഥരായുണ്ട്. പക്ഷേ, ഇത് ലോകത്തെല്ലായിടത്തും വന്നുകൊണ്ടിരിക്കുന്ന പരിവർത്തനത്തിന്റെ ഭാഗം മാത്രമാണ്. ഇത് സ്ത്രീകളെ സംബന്ധിച്ച രാഷ്ട്രീയ-സാമൂഹിക വീക്ഷണത്തെ സ്വാധീനിക്കുന്നതായി തോന്നുന്നില്ല.
ഇന്ന് 140ലേറെ വനിതകൾ അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളിലുണ്ട്. സെനറ്റിൽ 25ഉം പ്രതിനിധിസഭയിൽ 120ഉം അംഗങ്ങളുണ്ട്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിലെ വനിതകൾ സന്താന നിയന്ത്രണം, കുടിയേറിപ്പാർപ്പ്, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായ രൂപവത്കരണത്തിൽ പങ്കാളികളാകുന്നുണ്ട്. ഇതെല്ലാം കാണുന്ന യുവജനങ്ങൾ കമല ഹാരിസ് വൈറ്റ് ഹൗസിൽ ഇടംപിടിക്കുമെന്നുതന്നെ കരുതുന്നു. പക്ഷേ, നിരീക്ഷകർ അതിനും തടസ്സം കാണുന്നു: കമല ഹാരിസ് ഒരു പരമ്പരാഗത അമേരിക്കൻ വംശജയല്ല. ദക്ഷിണേഷ്യയിൽനിന്ന് കുടിയേറിയ മാതാപിതാക്കളുടെ പാരമ്പര്യമാണവരുടേത്. നോക്കൂ, എടുത്തുപറയാവുന്ന ഒട്ടനവധി പ്രത്യേകതകൾ അവർക്കുണ്ട്. കഴിഞ്ഞ നാലുവർഷം വൈസ് പ്രസിഡന്റ് പദവിയിലിരുന്ന പരിചയം, ട്രംപിനേക്കാൾ കർമശേഷി, ദീർഘകാലം പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു… ഇങ്ങനെയൊക്കെയാണെങ്കിലും തൊലിവെളുത്ത പ്രമാണിമാർ ചോദിക്കുന്നു: ഇന്നത്തെ വിഭ്രാന്തമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ അമേരിക്കൻ നൗകയെ മുന്നോട്ടുനയിക്കാൻ കമല ഹാരിസിനാകുമോ? കമലക്ക് സൈനിക പരിശീലനം ലഭിച്ചിട്ടില്ലെന്നതും അവർ പ്രത്യേകം എടുത്തുപറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.