Kerala

വൈദ്യുതി മന്ത്രി ശ്രീ എം.എം.മണിയുടെ പത്രക്കുറിപ്പ് വൈദ്യുതി നിയമ ഭേദഗതി നീക്കം പിന്‍വലിക്കുക

• വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിന് ഉദ്ദേശിച്ചുകൊണ്ട് ഒരു കരട് ബില്ല് കഴിഞ്ഞ ഫെബ്രുവരി 5ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്. നടന്നുവരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനും പാസ്സാക്കാനുമാണ് ഉദ്ദേശിച്ചിട്ടുള്ളത് എന്ന മനസ്സിലാക്കുന്നു. രാജ്യത്തെ വൈദ്യുതിമേഖലയെ ഗുരുതരമായി ബാധിക്കുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് നിയമ ഭേദഗതി ബില്ലില്‍ ഉള്ളത്. ഫെഡറല്‍ ഭരണക്രമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് ഇത്തരമൊരു ബില്ല് മുന്നോട്ടുവെക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ നിയമഭേദഗതി നീക്കത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെടുന്നു.

• വൈദ്യുതി വിതരണ മേഖലയില്‍ ഡീലൈസന്‍സിംഗ് നടപ്പാക്കുകയും യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് വിതരണ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ അവസരം നല്‍കുകയുമാണ് വൈദ്യുതി നിയമഭേദഗതിയുടെ പ്രധാന ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏത് കമ്പനിക്കും രാജ്യത്ത് എവിടേയും വൈദ്യുതി വിതരണം ഏറ്റെടുക്കാവുന്നതാണെന്ന് ഭേദഗതി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ വൈദ്യുതി വിതരണം ഏറ്റെടുക്കുന്നതിന് കേന്ദ്ര സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളില്‍ ഏതിലെങ്കിലും രജിസ്ട്രേഷന് അപേക്ഷിച്ചാല്‍ മതിയാകും. ഇങ്ങിനെ അപേക്ഷ ലഭിച്ചാല്‍ 60 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ അനുവദിക്കണമെന്നും അല്ലെങ്കില്‍ രജിസ്ട്രേഷന്‍ ലഭിച്ചതായി കണക്കാക്കുമെന്നും ഭേദഗതിയില്‍ വ്യവസ്ഥയുണ്ട്.

• ഒരു പ്രദേശത്ത് വൈദ്യുതി വിതരണം ഏറ്റെടുക്കുന്ന പുതിയ കമ്പനിക്ക് നിലവിലുള്ള ലൈനുകളിലൂടെതന്നെ വൈദ്യുതി വിതരണം നടത്താമെന്നും നിലവിലുള്ള വിതരണക്കമ്പനിയുടെ കൈവശമുള്ള വൈദ്യുതിയുടെ വിഹിതം പുതിയ കമ്പനിക്കും പങ്കുവെക്കണമെന്നും നിയമഭേദഗതി അനുശാസിക്കുന്നു. അതായത് വൈദ്യുതി ശൃംഖലാ നിര്‍മ്മാണമോ പരിപാലനമോ പുതുതായി വൈദ്യുതി വിതരണ രംഗത്തേക്ക് കടന്നു വരുന്ന സ്വകാര്യക്കമ്പനികള്‍ക്ക് ആവശ്യമില്ല. മാത്രമല്ല സ്വന്തമായി വൈദ്യുതി ലഭ്യതപോലും ഉറപ്പുവരുത്തേണ്ട ബാദ്ധ്യത പോലും കമ്പനികള്‍ക്കില്ല. റവന്യൂ ശേഷിയുള്ള ഉപഭോക്താക്കളെയും വൈദ്യുതി വിതരണം ലാഭകരമായ പ്രദേശങ്ങളെയും അടര്‍ത്തിയെടുത്ത് ലാഭം കൊയ്യാന്‍ സ്വകാര്യ മൂലധനശക്തികള്‍ക്ക് അവസരം നല്‍കുന്നതാണ് ഈ നിര്‍ദ്ദേശങ്ങള്‍. ഇങ്ങിനെ സ്വകാര്യമേഖല ലാഭം കൊയ്യുമ്പോള്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കുന്നതിനുള്ള ബാദ്ധ്യത നിറവേറ്റേണ്ടി വരുന്ന പൊതുമേഖല വലിയ നഷ്ടത്തിലേക്കും തകര്‍ച്ചയിലേക്കും പോകും. നിലവില്‍ സാധാരണ വൈദ്യുതി ഉപഭോക്താക്കള്‍ക്കും കാര്‍ഷികമേഖലയടക്കമുള്ള ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയുന്നത് റവന്യൂശേഷി കൂടിയ ഉപഭോക്താക്കളില്‍ നിന്നും കൂടിയ നിരക്ക് ലഭിക്കുന്നതുകൊണ്ടാണ്. എന്നാല്‍ ഇങ്ങിനെയുള്ള ഉപഭോക്താക്കളെ സ്വകാര്യമേഖല അടര്‍ത്തിയെടുക്കുന്നതോടെ ഗാര്‍ഹിക, കാര്‍ഷിക മേഖലകളില്‍ വലിയ നിരക്കു വര്‍ദ്ധനവിന് കാരണമാകും.

• വൈദ്യുതി മേഖലയില്‍ കടന്നുവരുന്ന സ്വകാര്യക്കമ്പനികള്‍ക്ക് വൈദ്യുതി ശൃംഖലാനവീകരണമടക്കമുള്ള കാര്യങ്ങളിലൊന്നും ബാദ്ധ്യതയില്ലാത്തത് വൈദ്യുതി വികസനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുക. പ്രസരണ വിതരണ നഷ്ടം കുറക്കുന്നതും ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുമൊക്കെ ആരുടേയും ബാദ്ധ്യതയല്ലാതാകുകയാണ്. ഇതൊക്കെ വൈദ്യുതി മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. ഈ സാഹചര്യത്തില്‍ സാധാരണക്കാരുടെ വെളിച്ചം കെടുത്തുന്ന കാര്‍ഷിക വ്യാവസായിക മേഖലകളെ തകര്‍ക്കുന്ന നിയമഭേദഗതിയുമായി മുന്നോട്ടുപോകരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.