Kerala

പരീക്ഷ മാറ്റിവെക്കാനുള്ള സർക്കാർ നീക്കം കുട്ടികളോട് ചെയ്യുന്ന ദ്രോഹം :കെ എസ് ടി യു

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് മറയാക്കി സംസ്ഥാനത്തെ എസ് എസ് എൽ സി ,ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെക്കാനായി സർക്കാർ നടത്തുന്ന നീക്കം കുട്ടികളോട് ചെയ്യുന്ന ദ്രോഹമാണെന്ന് കെ എസ് ടി യു സംസ്ഥാന കമ്മിറ്റി പറഞ്ഞു .മാർച്ച് 17മുതൽ പരീക്ഷ നടത്താനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട് .മാതൃകാ പരീക്ഷകളും ഇന്നത്തോടെ അവസാനിച്ചു .അധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി യാണ് സർക്കാർ പറയുന്ന കാരണം .ഇക്കാര്യത്തിൽ അധ്യാപകർക്കില്ലാത്ത ആശങ്ക സർക്കാരിന് ഉണ്ടാവേണ്ടതില്ല .തിരഞ്ഞെടുപ്പ് പരിശീലനം ഇപ്പോൾ ആരംഭിച്ചിട്ടുണ്ട് ,ശേഷിക്കുന്നവ പരീക്ഷഇല്ലാത്ത ദിനങ്ങളിൽ നടത്താവുന്നതേ യുള്ളൂ .മാർച്ച് 31ന് പരീക്ഷ തീരുന്നത് കൊണ്ട് അത് ഏപ്രിൽ 6-ലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബൂത്ത് ക്രമീകരണ ങ്ങളേയും ബാധിക്കുന്നില്ല .
കുട്ടികൾ പരീക്ഷയ്ക്ക് തയ്യാറായ സമയത്ത് മാറ്റിവെച്ചാൽ അത് കുട്ടികളെ മാനസികമായി തളർത്തുകയും പിരിമുറുക്കം കൂട്ടുകയും ചെയ്യും പഠിച്ച കാര്യങ്ങൾ തുടർച്ച യില്ലാതെയും ആവും .ഏപ്രിൽ 14ന് റംസാൻ വ്രതം ആരംഭിക്കുന്നതും വിഷുവരുന്നതും കനത്ത വേനലും കുട്ടികളെ തളർത്തും .
അത് കൊണ്ട് തന്നെ ഇപ്പോൾ നിശ്ചയിച്ച സമയത്ത് തന്നെ പരീക്ഷ നടത്തണമെന്നും സർക്കാർ കുട്ടികളുടെ പക്ഷം ചിന്തിക്കണമെന്നും കെ എസ് ടി യു സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ല വാവൂർ ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു .മറിച്ചുള്ള തീരുമാനം പരീക്ഷ എഴുതുന്ന പത്ത് ലക്ഷത്തോളം കുട്ടികളോട് ചെയ്യുന്ന ദ്രോഹം ആയിരിക്കുമെന്നും അവർ പറഞ്ഞു .

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.