സുധീര്‍നാഥ്
ആയുര്‍വ്വേദത്തിന്‍റെ ശക്തി തിരിച്ചറിഞ്ഞ ഒരു സംഭവം പങ്കു വെയ്ക്കാം. 1980 കളുടെ ആദ്യം. പക്ഷാഘാതം വന്ന് അച്ഛന്‍റെ ഒരുവശം തളര്‍ന്നുപോയി. സംസാരിക്കാന്‍ ബുദ്ധിമുട്ട്, നടക്കാന്‍ ബുദ്ധിമുട്ട്. അലോപ്പൊതി ചികിത്സയായിരുന്നു ആദ്യം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം അച്ഛന്‍റെ സുഹ്യത്തുക്കളായ രണ്ടു വൈദ്യന്‍മാര്‍ ചികിത്സ ഏറ്റെടുത്തു. ഉണിച്ചിറയില്‍ ഉണ്ടായിരുന്ന രമേശന്‍ വൈദ്യരും, ഇടപ്പള്ളിയിലെ രവീന്ദ്രന്‍ വൈദ്യരും. ചികിത്സ വീട്ടില്‍ തന്നെ. രാവിലെ സ്കൂട്ടറില്‍ രവീന്ദ്രന്‍ വൈദ്യരും, രമേശന്‍ വൈദ്യരും വരും. അവര്‍ നല്‍കുന്ന ചികിത്സ കുട്ടിയായ ഞാന്‍ കണ്ടിട്ടുണ്ട്. എണ്ണത്തോണിയില്‍ അച്ഛനെ കിടത്തി തിരുമ്മുന്നതും മറ്റും. ചികിത്സയ്ക്ക് ഫലം കണ്ടത് കണ്‍മുന്നിലാണ്. പൊന്നപ്പനായിരുന്നു സഹായി. അച്ഛന്‍ നടന്നു. സംസാരിച്ചു. ഇരുപത് വര്‍ഷത്തിനിപ്പുറം 2001 ല്‍ ആഗസ്റ്റ് മാസം എട്ടിന് മരണപ്പെടുന്നതിന് തലേന്ന് വരെ ഒരു പ്രയാസവുമില്ലാതെ നടക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. മരണത്തിന്‍റെ തലേന്നു രാത്രി പതിവിലും വിപരീതമായി ഏറെ നേരം ഫോണില്‍ സംസാരിച്ചു. പുലര്‍ച്ചെ ഉറക്കത്തിലെപ്പഴോ മരണപ്പെട്ടു.
തൃക്കാക്കരയില്‍ പ്രശസ്തരായ മൂന്ന് ഗൈനക്കോളജിസ്സ്റ്റുകളുണ്ട്. ഗൈനക്കോളജിസ്സ്റ്റായ ഡോക്ടര്‍ രാജകുമാരി ഉണ്ണിത്താന്‍ താമസിക്കുന്നത് ജഡ്ജ്മുക്കിന് സമീപമാണ്. 1978 ല്‍ എംബി ഗൈനക്കോളജിയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് ജേതാവാണ്. ഒട്ടേറെ പുസ്തകങ്ങളും അവര്‍ രചിച്ചിട്ടുണ്ട്.
നന്ദനം എന്ന വീടിന് തൃക്കാക്കരയുടെ സാംസ്കാരിക രംഗത്ത് വലിയ പങ്കുണ്ട്. ഡോക്ടര്‍ ഗോപാലകൃഷ്ണനാണ് കേസരി സ്മാരക സഹ്യദയ ഗ്രന്ഥശാലയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന വ്യക്തി. അദ്ദേഹത്തിന്‍റെ ഭാര്യ നവനീതം ഗോപാലകൃഷ്ണന്‍ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റാണ്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഗൈനക്കേളജി പ്രൊഫസറായിരുന്ന അവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പളായാണ് റിട്ടയര്‍ ചെയ്തത്.
തൃക്കാക്കര സെന്‍റ് ജോസഫ്സില്‍ നിന്ന് എസ്എസ്എല്‍സിക്ക് റാങ്ക് വാങ്ങിയ രാജീവ് ജയദേവന്‍ സണ്‍ റൈസ് ഹോസ്പിറ്റലില്‍ ഡോക്ടറാണ്. അദ്ദേഹം ഐഎംഎ പ്രസിഡന്‍റുകൂടിയാണ്. തൃക്കാക്കര സ്വദേശിയായ അദ്ദേഹം കൊറാണക്കാലത്ത് സമൂഹത്തെ ബോധവത്ക്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.
പ്രതികൂല സാഹചര്യങ്ങളെ അതിസാഹസികമായി അതിജീവിച്ചു പഠിച്ച് ഡോക്ടറായ ഒരു സഹോദരിയുണ്ട് തൃക്കാക്കരയ്ക്ക്. ആഷ്ലി എന്നാണ് പേര്. സ്വന്തമായി വീടുണ്ടായിരുന്നില്ല. തേയ്ക്കാത്ത ഒരു ചെറിയ വീട് ഉണ്ടാക്കി അതിലേയ്ക്കു താമസം മാറ്റിയപ്പോഴാണ് മെഡിസിന് അഡ്മിഷന്‍ ലഭിച്ചത്. സാമ്പത്തികമായി അത്ര ശക്തമല്ലാത്ത കുടുംബം. സമ്പത്തികമായ പിന്തുണയില്ലാത്ത കുടുംബത്തില്‍ നിന്ന് ഉന്നതങ്ങളിലെത്തിയ ആഷ്ലി തീര്‍ച്ചയായും പുതു തലമുറയ്ക്ക് മാത്യകയാണ്. അവര്‍ പഠിച്ച സാഹചര്യങ്ങള്‍ തീര്‍ച്ചയായും തിരിച്ചറിയപ്പെടേണ്ടതാണ്. ഇന്ന് വിദേശത്ത് അറിയപ്പെടുന്ന ഡോക്ടറായി ആഷ്ലി മാറിയിരിക്കുന്നു.
പാലാരിവട്ടത്തെ പ്രശസ്തമായ നായേഴ്സ് ഹോസ്പിറ്റല്‍ സ്ഥാപകനായ ജി എന്‍ നായര്‍ അറിയപ്പെടുന്ന ഡെന്‍റിസ്റ്റാണ്. ജഡ്ജ്മുക്കിലാണ് അദ്ദേഹം താമസിച്ചിരുന്നത്. വൈദ്യ രംഗത്ത് മാത്രമല്ല, തൃക്കാക്കര ക്ഷേത്രത്തിന്‍റെ വികസനത്തിനായി അദ്ദേഹം ഒട്ടേറെ നല്ല പ്രവൃത്തികള്‍ ചെയ്തത് നന്ദിയോടെ ജനങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു.
ചെറുപ്രായത്തില്‍ പാലാരിവട്ടത്തുള്ള ഹോമിയോ ഡോക്ടര്‍ പടിയാരുടെ മരുന്നുകളോട് വലിയ പ്രിയമായിരുന്നു. കുട്ടികളുടെ പ്രിയ ഡോക്ടറായി അദ്ദേഹം അറിയപ്പെട്ടു. കാരണം, ചെറു പൊതികളില്‍ മധുരമുള്ള പൊടി തരും. അത് കഴിക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല. ഇപ്പോള്‍ തൃക്കാക്കരയില്‍ തന്നെ ഹോമിയോ മരുന്നുകള്‍ നല്‍കി കുട്ടികളുടെ പ്രിയ ഡോക്ടറായ മനോജ് ജഡ്ജ്മുക്കില്‍ ഡിസ്പെന്‍സറി നടത്തുന്നുണ്ട്.
കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രിയിലെ മുഖ്യ ഡോക്ടര്‍ അനിലകുമാരി തൃക്കാക്കര സ്വദേശിയാണ്. കൈതപ്പാടത്ത് പിറമ്പിള്ളിക്കുടി സൈനുദ്ദീന്‍റേയും, മൈമൂനത്തിന്‍റേയും മകന്‍ ഹാഷിക്ക് പി മുഹമ്മദ് പൈപ്പ് ലൈനിലെ ആര്‍ദ്രാ ക്ലിനിക്കിലെ ഡോക്ടറാണ്. അത് നടത്തുന്നത് തൃക്കാക്കര പൈപ്പ് ലൈനില്‍ തന്നെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് താമസം തുടങ്ങിയ എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകദമ്പതികളായ ദിവാകര പണിക്കരുടേയും, രാധാമണി ടീച്ചറുടേയും മകന്‍ ഡോക്ടര്‍ അനിലാണ്.
തൃക്കാക്കര ക്ഷേത്രത്തിനോട് ചേര്‍ന്ന് നൂറ് ബെഡുള്ള ബി&ബി ആശുപത്രി, സണ്‍ റെയ്സ് ആശുപത്രി, തൃക്കാക്കര മുനിസിപ്പാലിറ്റി സഹകരണ ആശുപത്രി, ആദിത്യ കണ്ണാശുപത്രി, തുടങ്ങിയവയുണ്ട്. തൃക്കാക്കരയോട് വളരെ ദൂരെയല്ല കളമശ്ശേരി മെഡിക്കല്‍ കോളേജും, അമൃത മെഡിക്കല്‍ സെന്‍ററും. മാനസിക രോഗികളെ ചികിത്സിക്കുന്ന കാക്കനാടുള്ള ആശുപത്രിയും പരാമര്‍ശിക്കപ്പെടേണ്ടതുതന്നെയാണ്. മാനസിക വിഭ്രാന്തി ഒരു രോഗം തന്നെയാണല്ലോ. അത് ചികിത്സിച്ച് മാറ്റാവുന്നതുമാണ്. കോട്ടക്കല്‍ ആര്യ വൈദ്യശാലയുടെ ഒരാശുപത്രി ഭാരത് മാതാ കോളേജിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. തൃക്കാക്കര പൈപ്പ് ലൈനില്‍ ആര്‍ദ്രാ (മെഡാ) ഹോസ്പിറ്റലും ഉണ്ട്.
പുതുതലമുറയിലെ ഒട്ടേറെ ഡോക്ടര്‍മാരെ കൊണ്ട് സമ്പന്നമാണ് ഇപ്പോള്‍ തൃക്കാക്കര. തൃക്കാക്കര പട്ടണമായപ്പോള്‍ എത്രയോ ഡോക്ടര്‍മാരാണ് വീട് പണിത് ഇവിടെ താമസമാക്കിയിരിക്കുന്നത്. തൃക്കാക്കരയില്‍ ഇന്ന് ആരോഗ്യരംഗത്ത് എല്ലാ മേഖലകളിലുള്ളവരും താമസിക്കുന്നു. ആയുര്‍വ്വേദം, അലോപ്പൊതി, ഹോമിയോ, യുനാപി, പ്രകൃതി എന്നുവേണ്ട എല്ലാ ചികിത്സാരീതിക്കും തൃക്കാക്കരയില്‍ സൗകര്യങ്ങളുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.