Breaking News

വൈഗയുടെ മരണം,സനു മോഹന്റെ തിരോധാനം ; സിപിഎം നേതാവ് വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവുമായി സാമ്യം

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു വ്യവസായിയെ തട്ടിക്കൊണ്ടു പോയ സിപിഎം നേതാവ് ഉള്‍പ്പെട്ട വിവാദ കേസുമായി സനു മോഹന്റെ തിരോധാനത്തിനും സാമ്യമുണ്ടെന്ന് പൊലിസ്

കൊച്ചി : മുട്ടാര്‍ പുഴയില്‍ മരിച്ച പതിമൂന്നുകാരി വൈഗയുടെ (13) പിതാവ് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്‌ളാറ്റില്‍ സനു മോഹന്റെ തിരോ ധാനവുമായി ബന്ധപ്പെട്ടു അന്വേഷണം സിപിഎം നേതാവിലേക്ക്.സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടു വ്യവസായിയെ തട്ടിക്കൊണ്ടു പോയ സിപിഎം നേതാവ് ഉള്‍പ്പെട്ട വിവാദ കേസുമായി സനു മോഹന്റെ തിരോധാനത്തിനും സാമ്യമു ണ്ടെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇരു സംഭവങ്ങള്‍ക്കും സമാനതകളുണ്ടെന്നാണു വിലയിരുത്തല്‍. സിപിഎം നേതാവ് ഉള്‍പ്പെട്ട കേസിലെ പ്രതികള്‍ക്കൊന്നും സനു മോഹന്റെ കേസുമായി ബന്ധമില്ലെങ്കിലും സനുവിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണെങ്കില്‍ തിരക്കഥ പ്ലാന്‍ ചെയ്തവരെ തിരയാന്‍ പഴയ കേസ് രേഖകള്‍ സഹായിക്കുമെന്നാണു പൊലീസ് കരുതുന്നത്.

നിക്ഷേപമോ സനുവിനു കണ്ടേക്കാമെന്നും പണം കിട്ടാനുള്ളവര്‍ ഇതു ലക്ഷ്യമാക്കി സനുവിനെ തടങ്കലില്‍ ആക്കിയേക്കാമെന്നും ആദ്യം മുതലേ സനുവിന്റെ ചില സുഹൃത്തുക്കള്‍ പൊലീസിനു സൂചന നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ ബാങ്ക് അക്കൗണ്ട് സനു തുറന്നിട്ടുണ്ടോ എന്നറിയാന്‍ പുതുതലമുറ ബാങ്കുകളില്‍ ഉള്‍പ്പെടെ പൊലീസ് അന്വേഷണം നടത്തിയത്. കേരളത്തില്‍ എവിടെയെങ്കിലും സനുവി ന്റെ പേരില്‍ ഭൂ സ്വത്തുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കൊച്ചിയിലേയോ പുണെയിലേയോ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു വന്‍തുക കിട്ടാനുള്ള ആരെങ്കിലും സനുവിനെ പിടികൂടി തങ്ങളുടെ അടുത്തെത്തിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കാമെന്ന ബന്ധുക്കളില്‍ ചിലരുടെ നിഗമനം തള്ളിക്കളയേണ്ടെന്നാണ് അന്വേഷണ ഉദ്യോഗ സ്ഥരുടെ വിലയിരുത്തല്‍. 5 വര്‍ഷമായി കങ്ങരപ്പടിയിലെ ഫ്‌ലാറ്റില്‍ സനു താമസിക്കുന്ന വിവരം മാതാപിതാക്കളോ സഹോദരനോ അറിഞ്ഞിരു ന്നില്ലെന്നതു ഗൗരവത്തിലെടുത്താണ് പൊലീസിന്റെ നീക്കം.

സനു മോഹന്റെ തിരോധാനവുമായി ബന്ധപ്പെട്ടു കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കൊച്ചിയിലുള്ള ചിലരുമായി സനുവിനു സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന ബന്ധുക്കളുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തല്‍ പരിഗണിച്ചാണു പൊലീസിന്റെ നടപടി. ഗുണ്ടാനിയമപ്രകാരം നേരത്തെ തടവില്‍ കിടന്നവര്‍ ഉള്‍പ്പെടെ ഏതാനും പേരെയും അവരുടെ സംഘാംഗങ്ങളായിരുന്ന ചിലരെയുമാണു പൊലീസ് നിരീക്ഷിക്കുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.