Breaking News

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ; സീനിയര്‍ നേതാക്കളെ അപമാനിക്കുന്നതു ശരിയല്ല : ശശി തരൂര്‍

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയില്‍ കെ മുരളീധരന് പ്രസംഗിക്കാ ന്‍ അവസരം നല്‍കാതിരുന്നത് നീതികേടെന്ന് ശശി തരൂര്‍ എംപി. സീനിയര്‍ നേതാക്ക ളെ അപമാനിക്കുന്നതു ശരിയല്ലെന്ന് തരൂര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു

തിരുവനന്തപുരം : വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ പരിപാടിയില്‍ കെ മുരളീധരന് പ്രസംഗി ക്കാന്‍ അവസരം നല്‍കാതിരുന്നത് നീതികേടെന്ന് ശശി തരൂര്‍ എം പി. സീനിയര്‍ നേതാക്കളെ അപമാനി ക്കുന്നതു ശരിയല്ലെന്ന് തരൂര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.ശതാബ്ദി ആഘോഷവേദിയില്‍ കെ മുര ളീധരനും ശശി തരൂരിനും സംസാരിക്കാന്‍ അവസരം നല്‍കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയത്.

തനിക്ക് പ്രസംഗിക്കാന്‍ അവസരം ലഭിച്ചില്ല എന്നതില്‍ പരിഭവമില്ലെന്നും എന്നാല്‍ കെ മുരളീധരനോട് കാട്ടിയത് നീതികേടാണെന്നുമുള്ള ശശി തരൂരിന്റെ പരസ്യ നില പാട്, വിഷയം അവസാനിക്കുന്നില്ലെന്ന തിന്റെ സൂചന കൂടിയായി മാറി. കെ മുരളീധരന്‍ സീനിയര്‍ നേതാവാണെന്നു മാത്രമല്ല, പ്രധാന ഭാരവാഹി ത്വം വഹിച്ച വ്യക്തി കൂടി യാണ്. അദ്ദേഹം കെപിസിസി പ്രസിഡന്റ് ആയിരുന്നു, കഴിഞ്ഞ തെരഞ്ഞെടു പ്പില്‍ പാര്‍ട്ടി പ്രചാരണത്തിന്റെ ചുമതല വഹിച്ചയാളാണ്. എല്ലാ മുന്‍ പ്രസിഡന്റുമാരെയും ഒരേപോലെ കാണണമായിരുന്നു. സമയക്കുറവ് ആയിരുന്നെങ്കില്‍ പരിപാടി ഒരു പത്തു മിനിറ്റ് മുന്‍പേ തുടങ്ങാമായി രുന്നല്ലോയെന്നും തരൂര്‍ പറഞ്ഞു.

പാര്‍ട്ടിയെ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോവണമെങ്കില്‍ പ്രധാനപ്പെട്ട നേതാക്കളെ അവഗണിക്കാന്‍ സാധിക്കില്ല. മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും പാര്‍ട്ടിയില്‍ നിന്നു അകന്നു നില്‍ക്കുന്നതില്‍ അ ഭിപ്രായം പറയാനില്ല. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവണമെന്ന പൊതു അഭിപ്രായമാണ് തനിക്കു ള്ളതെന്ന് തരൂര്‍ വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

15 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.