മലപ്പുറം പെരിന്തല്‍മണ്ണയില്‍ മദ്രസാ വാര്‍ഷികപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച് പെണ്‍ കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കമ്മീ ഷന്‍ വിശദീകരണം തേടി
തിരുവനന്തപുരം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ മദ്രസാ വാര്‍ഷികപരിപാടിയുടെ ഭാഗമായി നടന്ന ചട ങ്ങില്‍ വെച്ച് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും കമ്മീഷന്‍ വിശദീ കരണം തേടി.
രാമപുരം പാതിരമണ്ണ ദാറുല്‍ ഉലൂം മദ്രസയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലാണ് സംഭവം. വിദ്യാഭ്യാസരം ഗത്തെ നേട്ടത്തിന് ഉപഹാരം നല്‍കാനാണ് പത്താം തരം വിദ്യാര്‍ഥിനിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ‘ഇനി മേലില്‍ പെണ്‍കുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാല്‍ കാണിച്ചു തരാം എന്നാണ് സം ഘാടകരെ എം ടി അബ്ദുള്ള മുസ്ല്യാര്‍ ശാസിച്ചത്.സമസ്ത വിദ്യാഭ്യാസ ബോര്‍ഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാര്‍’.പെണ്‍കുട്ടികളെ വേദിയിലേക്ക് ക്ഷണിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ എംടി അബ്ദു ള്ള മുസ്ല്യാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.
സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
മദ്രസാ വാര്‍ഷികപരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെണ്‍കുട്ടിയെ പരസ്യമായി അപമാനി ച്ചിട്ടും കേരളസമൂഹത്തിന് പ്രതികരണമില്ലെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ രാഷ്ട്രീയ നേ താക്കള്‍ക്ക് മൗനമെന്നും അ ദ്ദേഹം ആരോപിച്ചു.
പെണ്‍കുട്ടിയുടെ അന്തസിനെ തകര്‍ത്തതിന് സമസ്തയ്ക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു. കോടതി സ്വമേധയാ കേസെടുക്കണമെന്ന് ഗവര്‍ണര്‍ കൂട്ടി ച്ചേര്‍ത്തു. സ്ത്രീകളെ പിന്നോട്ട് വലിക്കാ നുള്ള ഗൂഢാലോചനയുടെ ഭാഗമാണ് സംഭവം.സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാനാണ് ശ്രമം. ഇത്തരം ആളു കളാണ് ഇസ്ലാമോഫോബിയ പരത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
സമസ്ത നേതാവിന്റെ നടപടിയില്‍ ദു;ഖമുണ്ട്. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല ഉണ്ടായതെ ന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.പെണ്‍കുട്ടിയെ അപമാനിച്ചു. സമസ്തയുടേയത് പെണ്‍കുട്ടിയുടെ മനോവീ ര്യം തകര്‍ക്കുന്ന നടപടിയാണ്.അപമാനം നേരിട്ട പെണ്‍കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കുമെ ന്ന് അദ്ദേഹം ചോദിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.