Bollywood

വെള്ളിത്തിരയിലെ “ധോണി ” ഓർമ്മയായി :കടന്നു പോയത് സിനിമയിലും നാടക രംഗത്തും ടിവി രംഗത്തും ഒരു പോലെ തിളങ്ങിയ താരം.

മുംബൈ : ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിങ്‌ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതൻ ഭ​ഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഇൻ മെെ ലെെവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചിരുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം എസ് ധോണി അൺടോൾഡ് സ്റ്റോറി’ എന്ന സിനിമയിലൂടെ ക്രിക്കറ്റ് ആരാധകരുടെയും,  സിനിമാ ആരാധകരുടെയും പ്രിയപ്പെട്ട താരമായിരുന്നു സുശാന്ത്.

1986 ജനുവരിയിൽ പട്നയിൽ ജനിച്ച സുശാന്ത്,  ടെലിവിഷൻ താരം,  ഡാൻസർ,  അവതാരകൻ,  സ്റ്റേജ് ഷോ താരം എന്നീ നിലയിലും  ബോളിവുഡിൽ തിളങ്ങുന്ന താരമായിരുന്നു.  കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള സ്കോളർഷിപ്പും എഞ്ചിനീയറിങ് കോളേജിലെ പഠനവും ഉപേക്ഷിച്ച് മുഴുവൻ സമയവും നൃത്തപഠനവുമായി നടന്ന സുശാന്ത്,  നിരവധി നാടകങ്ങളിലും വേഷമിട്ടു. അവതാരകനായും, നർത്തകനായും നിരവധി വേദികളിൽ തിളങ്ങിയി താരമായിരുന്നു സുശാന്ത്

നാടകകം  സീരിയൽ, നർത്തകനായി,  ടീവി അവാതരകൻ അവിടെ നിന്ന്സി നിമയിലേക്കുമുള്ള തന്റെ യാത്രയിൽ ഇതുവരെ നിരാശ ഉണ്ടായിട്ടില്ലെന്നും സുശാന്ത് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്. അത്രയും ആത്മാർഥമായാണ് സുശാന്ത് സിനിമയെ പ്രണയിച്ചിരുന്നത്. അതുകൊണ്ടു തന്നെ ആത്മഹത്യയുടെ വഴിയിലേക്ക് എന്തിനു നടന്നു എന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു. ഞാറാഴ്ചയാണ് സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മാനേജർ കഴിഞ്ഞ ആഴ്ച ആത്മഹത്യ ചെയ്തിരുന്നു.

2018 ലെ പ്രളയ സമയത്തു  കേരളത്തിന് ഒരു കോടിരൂപ നൽകി മലയാളികളുടെ പ്രിയങ്കരനായി മാറിയിരുന്നു സുശാന്ത്.  തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓൺലൈൻ വഴി മാറ്റിയ ശേഷം പണം നൽകിയ അക്കൗണ്ട് വിവരങ്ങൾ അടക്കം സുശാന്തിന്  സ്ക്രീൻ ഷോട്ട് വഴി തന്റെ ആരാധകനു അയച്ചു കൊടുക്കയും  ചെയ്തു.

ഇന്ത്യൻ സിനിമാ ലോകത്തിലെ മിക്ക താരങ്ങളും, സംവിധായകരും സുശാന്തിന്റെ ആകസ്മിക മരണത്തിൽ ഞെട്ടലും വേദനയും രേഖപ്പെടുത്തി. സോഷ്യൽ മീഡിയ സുശാന്തിന്റെ വേർപാടിന്റെ വേദനയിൽ, ഫോട്ടോയും അനുസ്‌മരണങ്ങളും കൊണ്ട് നിറഞ്ഞു കഴിഞ്ഞു

പ്രിയ സുശാന്ത്…ചമയങ്ങളില്ലാത്ത ലോകത്തേയ്ക്ക് നിങ്ങൾ നടന്നു പോയിരിക്കുന്നു. ചെയ്തു വെച്ച വേഷങ്ങൾ ഓർമ്മകളായി മാറിയിരിക്കുന്നു. വേദനയോടെ സലാം…..

സുഷാന്തി​​​​െൻറ ചില പഴയകാല ചിത്രങ്ങൾ…
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.