കേരളത്തിലെ ഓഫീസുകളിൽ ഒരാൾക്ക് കോവിഡ് ആകുമ്പോൾ തന്നെ ഓഫീസുകള്‍ അടച്ചു എല്ലാരേയും നിരീക്ഷണത്തിൽ ആക്കുമ്പോൾ, ഇത്ര ഏറെ ഗുരുതരാവസ്ഥയിലായ ഡൽഹി കേരളഹൗസിലെ ഒരു ജീവനക്കാരൻ പനി ബാധിച്ച് ഒരു ഹോസ്പിറ്റലുകളിലും എടുക്കാതെ മരണപെട്ടിട്ടും അടുത്ത ജീവനക്കാരന് കോവിഡ് സ്ഥിതീകരിച്ചിട്ടും 150 ഓളം ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷക്കായി സർക്കാർ ഒന്നും ചെയ്യുന്നില്ല. ഇന്നും ജീവനക്കാരെ വിളിച്ചു കേരള ഹൌസ് പാൻട്രി തുറന്നു പ്രവർത്തിക്കുക ആണ്.അതും കേരള ഹൌസ് ഫുൾ സെൻട്രലൈസ്ഡ് എ.സി ആണ്.ഇന്നലെ കോവിഡ് സ്ഥിതീകരിച്ച ആളും അയാളുടെ അനിയനും കേരള ഹൗസ്സിലെ പലരുമായും സമ്പർക്കം വന്ന ആളുകൾ ആണ്.കേരള ഹൗസ്സിലെ ജീവനക്കാരുടെ ജീവന് സർക്കാർ വില കല്പിക്കുന്നില്ല.
ഡൽഹിയിൽ കോവിഡ് അതിരൂക്ഷം ആവുകയാണ്. ഇവിടെ സ്റ്റേഡിയങ്ങൾ പോലും ആശുപത്രികൾ ആക്കുക ആണ്.മറ്റൊരു അസുഖമായി ആയി ചെന്നാൽ പോലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നില്ല. സെക്രെട്ടറിയേറ്റിൽ നിന്ന് വന്ന 30 പേരും കേരള ഹൌസ്സിലെ 120 ൽ പരം പേരും ഉൾപ്പടെ 150 ൽ അധികം ജീവനക്കാർ ഉണ്ട്.ഭൂരിഭാഗം ആൾക്കാരും കുടുംബ സമേതം ആണ് ഡൽഹിയിൽ താമസിക്കുന്നത്.ഗർഭിണികളും കുഞ്ഞു കുട്ടികളും വൃദ്ധരായ മാതാപിതാക്കളും അസുഖബാധിതർ വരെ കൂടെ ഉണ്ട്.എല്ലാവരും ഇപ്പോൾ മരണപ്പെടും എന്ന പ്രാണഭയത്തോടെ ആണ് ഇപ്പോൾ ഡൽഹിയിൽ നിക്കുന്നത്.
കേരള ഹൌസ്സിലെ ഗസ്റ്റ് ഹൗസ് പ്രവർത്തിക്കുന്നില്ല.ഡൽഹിയിലേക്ക് ഗസ്റ്റ് ഇല്ലാ.ഇനി ഡൽഹി സാധാരണ നില ആകുന്ന വരെ കേരളത്തിൽ നിന്ന് ഗസ്റ്റുകൾ കേരള ഹൌസ്സിലേക്ക് വരാനും സാധ്യത ഇല്ലാ.ഇപ്പോൾ കേരള ഹൌസ് കോമ്പൗണ്ടിലെ ഓഫീസേർസ് ഫ്ലാറ്റിൽ താമസിക്കുന്ന പത്തോളം ഓഫീസർമാർക്ക് ഭക്ഷണം ഉണ്ടാക്കാൻ വേണ്ടി മാത്രം ആണ് കേരള ഹൌസ് പ്രവർത്തിക്കുന്നത്.
ഈ മാസം 4 ന് കേരള ഹൗസ്സിലെ സ്വീപ്പർ പനി ബാധിച്ചു മരിക്കുകയും ചെയ്തു .ടിയാൻ അഞ്ചു ആശുപത്രികളിൽ ചികിത്സക്ക് പോയെങ്കിലും ഒരു ആശുപത്രിയിലും എടുത്തില്ല.ചികിത്സ കിട്ടാതെ ആണ് അദ്ദേഹം മരണപ്പെട്ടത്.കൂടാതെ കേരള ഹൌസ്സിലെ നോർക്കയിലെ ഒരു ജീവനക്കാരന്‍റെ ഭാര്യക്ക് കോവിഡ് സ്ഥിതീകരിക്കുകയും ചെയ്തു.ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ.സമ്പത്തും അദേഹത്തിന്‍റെ ഓഫീസിലെ മൂന്ന് സ്റ്റാഫും ജീവനും കൊണ്ട് നാട്ടിലേക്ക് ഓടി.പ്രത്യേക പ്രതിനിധിയും അദേഹത്തിന്‍റെ സ്റ്റാഫുകളും ജീവൻ രക്ഷിച്ചു.
എത്രയും വേഗം കേരള ഹൌസ് ഡൽഹി സാധാരണ നില ആകുന്ന വരെ പൂട്ടുകയോ അല്ലാ എങ്കിൽ നാട്ടിലേക്ക് പോകാൻ താൽപര്യപ്പെടുന്ന ജീവനകാർക്ക് അനുമതി കൊടുക്കയും അങ്ങനെ പോകുന്ന ജീവനക്കാരെ നാട്ടിൽ അവരവരുടെ തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിൽ കോവിഡ് സംബന്ധമായ ഡ്യൂട്ടിക്ക് നിയോഗിക്കാനും ആവശ്യപ്പെട്ടു കൊണ്ട് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ മുഖ്യമന്ത്രിക്കും പൊതുഭരണ സെക്രട്ടറിക്കും നിവേദനം നല്കിട്ടുണ്ട്.പക്ഷെ ഒരു തീരുമാനവുമായിട്ടില്ല. ഡൽഹി കേരള ഹൌസ്സിലെ 150 ഓളം വരുന്ന ജീവനക്കാർ മരണത്തെ മുന്നിൽ കണ്ടു ജീവിക്കേണ്ടി വരുന്ന അവസ്ഥ സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ട് വരണം.150 ഓളം ജീവനാണ് ഇപ്പോള്‍ ഭീതിയിലായിരിക്കുന്നത്.