Breaking News

വെണ്‍മണി ഇരട്ടക്കൊലക്കേസ് ; ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം

ഒന്നാം പ്രതി ലബിലു ഹുസൈന്‍, രണ്ടാം പ്രതി ജൂവല്‍ ഹുസൈന്‍

വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ഒന്നാം പ്രതി ല ബിലു ഹുസൈന് വധശിക്ഷ. രണ്ടാം പ്രതി ജൂവല്‍ ഹുസൈന് ജീവ പര്യന്തവും വിധിച്ചു. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി യാണ് വിധി പറഞ്ഞത്. ഇരുവരും ബംഗ്ലാദേശ് പൗരന്‍മാ രാണ്

ആലപ്പുഴ : വെണ്‍മണി ഇരട്ടക്കൊലക്കേസില്‍ ഒ ന്നാം പ്രതി ലബിലു ഹുസൈന് (39) വധശിക്ഷ. ര ണ്ടാം പ്ര തി ജൂവല്‍ ഹുസൈന്‍ (24)ന് ജീവ പര്യന്ത വും വിധിച്ചു. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഇരുവരും ബംഗ്ലാദേശ് പൗരന്‍മാരാണ്. ദമ്പതികളെ കൊ ലപ്പെടുത്തി 45 പവന്‍ സ്വര്‍ണവും 17,000 രൂ പയും കവര്‍ന്ന കേസിലാണ് വിധി.

2019 നവംബര്‍ 11 നാണ് കേസിന് ആസ്പദമായ സംഭവം. വയോധിക ദമ്പതികളായ ആഞ്ഞിലിമൂട്ടില്‍ എ പി ചെറിയാന്‍ (കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി ചെറിയാന്‍ (ലില്ലി-68) എന്നിവരെ തലയ്ക്ക് അടിച്ചു കൊ ലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്. പിറ്റേന്നു രാവിലെയാണു കൊലപാതകവിവരം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞ ത്.

11ന് വൈകിട്ട് മൂന്നു മണിയോടെയാണ് പ്രതികളായ ലബിലു ഹസനും ജുവല്‍ ഹസനും വയോധിക ദമ്പ തികളെ മണ്‍വെട്ടി കൊണ്ടും കമ്പിപ്പാര കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവ ശേഷം കട ന്നു കളഞ്ഞ പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്ത്.

കൊലപാതകം, വധശിക്ഷ വരെ ലഭിക്കാവുന്ന വിധം കുറ്റകൃത്യം ചെയ്യാന്‍ വീടിനുള്ളില്‍ അതിക്രമിച്ചു ക ടന്നു, കവര്‍ച്ച എന്നീ കുറ്റങ്ങള്‍ക്ക് പ്രതികള്‍ ശിക്ഷാര്‍ഹരാ ണെ ന്നു കണ്ടെത്തിയ കോടതി രണ്ടു പേരും തുല്യമായി കുറ്റകൃത്യത്തില്‍ പങ്കാളികളാണെന്നും കണ്ടെത്തി. നവംബര്‍ 7നും 10നും ചെറിയാന്റെ വീട്ടില്‍ ജോലിക്കെത്തിയ പ്രതികള്‍ അവിടെ സ്വര്‍ണം ഉണ്ടെന്നു മനസ്സിലാക്കി കൊലപാതകം ആസൂത്രണം ചെ യ്‌തെന്നാണു കേസ്.വിചാരണ വേളയില്‍ പ്രതിഭാഗത്തിന്റെ 2 പേര്‍ ഉള്‍പ്പെടെ 62 സാക്ഷികളെ വിസ്തരിച്ചു. 103 തൊണ്ടിമുതലുകളും 80 രേഖകളും കേസില്‍ ഹാജരാക്കിയിരുന്നു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.