Business

ചെലവ് കൂടുതല്‍, വരുമാനം കുറഞ്ഞു ; സംസ്ഥാന ബജറ്റിന് കടുത്ത വെല്ലുവിളി

മഹാപ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞത് സംസ്ഥാന ബജറ്റിന് കനത്ത വെല്ലുവിളി. സംസ്ഥാനത്ത് വരുമാനം കുറഞ്ഞതും ചെലവ് കുതിച്ചുയര്‍ന്നതും വെല്ലുവിളിയാകും

തിരുവനന്തപുരം : മഹാപ്രളയത്തിലും കോവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞത് സംസ്ഥാന ബ ജറ്റിന് കനത്ത വെല്ലുവിളി. സംസ്ഥാനത്ത് വരുമാനം കുറഞ്ഞതും ചെലവ് കുതിച്ചുയര്‍ന്നതും വെല്ലു വിളിയാകും. ഉല്‍പ്പാദന മേഖലയിലടക്കം ഉണര്‍വിനുള്ള പരിപാടികള്‍ക്കാകും ഊന്നല്‍. 11ന് രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം.

പുതുക്കിയ കണക്കില്‍ നടപ്പുവര്‍ഷത്തെ റവന്യുകമ്മി 16,910 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷം 19,759 കോടിയും 2019-20ല്‍ 15,462 കോടിയുമായിരുന്നു. മൂന്നുവര്‍ഷത്തെ വരുമാന നഷ്ടം 53,000 കോടിയാണ്. കോവിഡിനെ തുടര്‍ന്ന് രണ്ട് അടിയന്തര സാമ്പത്തിക പാക്കേജുകളിലായി 35,262 കോടിയാണ് സര്‍ക്കാരി ന്റെ അധിക ചെലവ്.

ഒന്നാം പാക്കേജില്‍ 26,362 കോടി രൂപ സഹായമായി ജനങ്ങളിലെത്തിച്ചു. രണ്ടാം പാക്കേജില്‍ ആരോഗ്യ മേഖലയ്ക്കും പണം നേരിട്ടെത്തിക്കുന്ന പരിപാടികള്‍ക്കുമായി 8900 കോടി നീക്കിവച്ചു. ഈ അധികച്ചെല വും വരുമാന നഷ്ടവും ചേര്‍ത്ത് മൂന്നുവര്‍ഷത്തില്‍ 88,300 കോടിയുടെ ബാധ്യത വന്നു. കോവിഡ് ഭീഷ ണി നിലനില്‍ക്കുന്നതിനാല്‍ ടൂറിസം മേഖല തളര്‍ച്ചയില്‍തന്നെയാണ്. പ്രവാസികളുടെ സംഭാവനയും പ്രതിസന്ധിയിലാണ്. റഷ്യ-ഉക്രയ്ന്‍ യുദ്ധം ഇന്ധനവില വര്‍ധന ഭീഷണി ഉയര്‍ത്തുന്നു. ഇത് വിലക്കയറ്റം രൂക്ഷമാക്കും.

ജിഎസ്ടിയില്‍ പ്രതീക്ഷ വേണ്ട

കേന്ദ്ര സഹായങ്ങള്‍ കുറയുന്നതും ബജറ്റ് കൈകാര്യംചെയ്യണം. ജിഎസ്ടി നഷ്ടപരിഹാരം നീ ട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുന്നില്ല. ജനുവരി വരെ കേരളത്തി ന് കുടിശ്ശിക 2850 കോടിയുണ്ട്. ജൂണില്‍ അവസാനിക്കുന്ന നഷ്ടപരിഹാര സംവിധാനം നീട്ടിയി ല്ലെങ്കില്‍ അടുത്തവര്‍ഷം വരുമാനത്തിലെ കുറവ് 12,000 കോടിയാകും. കേന്ദ്രനികുതി വിഹി തം 1.925 ശതമാനമായി കുറച്ചതിലൂടെ അടുത്തവര്‍ഷം 13,217 കോടി രൂപയുടെ വരുമാന നഷ്ട മുണ്ടാകും. കോവിഡ് പ്രതിസന്ധി തുടര്‍ന്നാല്‍ റവന്യുകമ്മി ഉയരും. എങ്കില്‍ 45,000 കോടി രൂപയെങ്കിലും അധികമായി കണ്ടെത്തണം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.