Home

വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ മരിച്ചു

വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു. ഇന്നലെ രാത്രി മര്‍ദനമേറ്റ മഞ്ചേരി നഗരസഭ 16-ാം വാര്‍ഡ് അംഗവും ലീഗ് നേതാവുമായ തലാപ്പില്‍ അബ്ദുല്‍ ജലീലി നാണ്(52)വെട്ടേറ്റത്

മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു. ഇന്നലെ രാത്രി മര്‍ദ നമേറ്റ മഞ്ചേരി നഗരസഭ 16-ാം വാര്‍ഡ് അംഗവും ലീഗ് നേതാവുമായ തലാപ്പില്‍ അബ്ദുല്‍ ജലീലിനാ ണ്(52) വെട്ടേറ്റത്. തലക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ജലീലിനെ ആദ്യം മഞ്ചേരിയി ലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശി പ്പി ക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അന്ത്യം.

ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില്‍ വച്ചായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്ക ള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ആക്ര മണത്തില്‍ തലക്കും നെറ്റിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കാറിന്റെ പിറക് വശത്തെ ചില്ല് അക്രമി കള്‍ തകര്‍ത്തു.

വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി അബ്ദുല്‍ ജലീലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഇതാണോ ആക്രമണത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്. ആക്ര മണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് സുഹൃത്തുക്കള്‍ കാറിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും പരിക്കില്ല.

ബൈക്കിലെത്തിയവര്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് കാറിന്റെ ചില്ല് തകര്‍ത്ത ശേഷമാണ് ആക്രമണം നട ത്തിയത്. അതേസമയം, സംഭവത്തില്‍ ഏതാനും പേരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാല്‍ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.