വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന റിപ്പോര്‍ട്ടി ന്റെയും അടിസ്ഥാനത്തിലാണ് ഡാം തുറക്കാന്‍ ജില്ലാ ഭരണകൂടം ആലോചിക്കു ന്നത്.നാളെ വൈകീ ട്ടോ,ഞായറാഴ്ച രാവിലെയോ അണക്കെട്ട് തുറക്കാനാണ് നീക്കം
തൊടുപുഴ: വൃഷ്ടി പ്രദേശത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം വീണ്ടും തുറക്കാന്‍ സാ ധ്യത.ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ തുറന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജലനിരപ്പ് 2398.32 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.05 അടിയായി ഉയര്‍ന്നു. ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശ ത്ത് വ്യാപകമായി മഴ ലഭിച്ചതും തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് കുറച്ചതുമാണ് ജലനിരപ്പ് ഉയരാ ന്‍ കാരണമായത്.വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഡാം തുറക്കാന്‍ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.നാളെ വൈകീട്ടോ, ഞായറാഴ്ച രാവിലെയോ അണക്കെട്ട് തുറക്കാനാണ് നീക്കം. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തുലാവര്‍ഷം ശക്തിപ്രാപിച്ച് നില്‍ക്കുന്നതിനാലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി മഴ ലഭിക്കു ന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ കേ രളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പി ന്റെ പ്രവചനം. ഇടുക്കിയില്‍ നാ ളെയും ഞായറാഴ്ചയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി കൂടാതെ തെക്കന്‍ കേരളത്തിലെ യും മധ്യകേരളത്തിലെയും ആറു ജില്ലകളിലും അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.