കൊച്ചി : ഡോളറിനെതിരെ രൂപയുടെ ഇടിവു തുടരുന്നു. ഇന്നലെ 17 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം 85.91 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്.ഡോളർ കരുത്താർജിക്കുന്നതും ക്രൂഡ്‌ഓയിൽ വില ഉയരുന്നതുമാണ് രൂപയുടെ വീഴ്ചയ്ക്കു കാരണം. വിദേശ നിക്ഷേപകരുടെ പിൻമാറ്റവും ഓഹരി വിപണികളിലെ തകർച്ചയും ഡോളർ ഡിമാൻഡ് ഉയർത്തുകയാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് 6.4 ശതമാനമായിരിക്കുമെന്ന കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) അനുമാനവും രൂപയെ തളർത്തി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ 85.82നാണ് ഇന്നലെ ഡോളറിനെതിരെ രൂപ വ്യാപാരം തുടങ്ങിയത്. ചൊവ്വാഴ്ച രൂപയ്ക്ക് 6 പൈസയുടെ നഷ്ടം നേരിട്ടിരുന്നു.റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച 11 പൈസയുടെ നേട്ടം രൂപയുടെ മൂല്യത്തിലുണ്ടായെങ്കിലും, ഇടിവിനെ കാര്യമായി പ്രതിരോധിക്കാനാവുന്നില്ല. കറൻസിയുടെ മൂല്യമിടിയുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലും കുറവു വരുത്തുന്നുണ്ട്.
10 വർഷ യുഎസ് കടപ്പത്രങ്ങളുടെ വരുമാനം 4.7% ആയി ഉയർന്നതും രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കം കൂട്ടി. പലിശ ഇളവു വൈകിക്കാനുള്ള ഫെഡറൽ റിസർവ് തീരുമാനം യുഎസ് കടപ്പത്രങ്ങളെ നിക്ഷേപകർക്കിടയിൽ പ്രിയപ്പെട്ടതാക്കുകയാണ്. ഡോളർ ഇൻഡക്സ് 108.76 നിലവാരത്തിലാണ്.ബ്രെന്റ് ക്രൂഡ് വില ഇന്നലെ ഒരു ശതമാനത്തോളം ഉയർന്ന് ബാരലിന് 77.74 ഡോളറിലെത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.