Home

വീട്ടമ്മയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു ; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊ ന്നു.  വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമ(54) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സ ഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന്‍(64) കൊലപാതകശേഷം വാ ഴക്കുളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. 

തൊടുപുഴ :കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടമ്മയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. തൊടുപുഴ വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ജെഎച്ച് ഹലീമയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേ ഷം ഇവരുടെ മൂത്തസഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന്‍ (64) വാഴക്കുളം പൊ ലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് വെങ്ങല്ലൂര്‍ ഗുരു ഐടിസി റോഡിലാണ് സംഭവം. വെങ്ങല്ലൂരില്‍ പുതു തായി നിര്‍മിക്കുന്ന വീട്ടില്‍നിന്ന് ഇരട്ടസഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു ഹലീമ. വഴിയില്‍ കാത്തുനിന്നഷംസുദ്ദീന്‍ പൈനാപ്പിള്‍ത്തോട്ടത്തില്‍ ഉപയോഗിക്കുന്ന വാക്കത്തികൊണ്ട് ഹലീമയെ വെ ട്ടി. തലയിലും പുറത്തും വെട്ടേ റ്റു. കൈ അറ്റുതൂങ്ങി. തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്ക യറിയെങ്കിലും മരിച്ചു. പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

ഷംസുദ്ദീനും ഭാര്യയും രണ്ടുവര്‍ഷമായി അകന്നുകഴിയുകയാണ്. ഭാര്യ തന്നില്‍ നിന്ന് അകന്നതിന് കാര ണം ഹലീമയാണെന്ന് ഷംസുദ്ദീന്‍ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യ ത്തിലാണ് കൊലപാതകമെന്ന് പൊലീ സ് പറഞ്ഞു. ഭര്‍ത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ടസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍ : ഉമ്മകൊലുസു,യൂനിസ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.