മനാമ : ബഹ്റൈനിലെ വിൽപനരംഗത്ത് വൻ കുതിച്ചു ചാട്ടവുമായി ചൈനീസ് കാറുകൾ. 2024ൽ മാത്രം 5358 കാറുകളാണ് ബഹ്റൈനിലെ നിരത്തുകളിലിറക്കിയത്. ഗൾഫ് രാജ്യങ്ങളിലാകെ 191,500 യൂനിറ്റ് കാറുകളാണ് ചൈന ഇറക്കുമതി ചെയ്തത്. അതിൽ 107, 339 യൂനിറ്റുകളും സൗദിയിലാണ്. 40735 യു.എ.ഇയിലും 19024 കുവൈത്തിലും 11100 ഖത്തറിലും 7994 ഒമാനിലുമിറക്കി. ഗൾഫ് മേഖലയിൽ ഏറെ പ്രിയപ്പെട്ട കാറുകളായി ചൈനീസ് കാറുകൾ മാറുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ ചൈനീസ് നിർമിത വാഹനങ്ങൾ പ്രത്യേകിച്ച് ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപന വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ പ്രവചിക്കുന്നത്. കുറഞ്ഞ വിലയും മികച്ച സർവിസും നൽകുന്നത് വിൽപനയുടെ വളർച്ചക്ക് കാരണമാകുന്നതായാണ് കണ്ടെത്തൽ.2024ൽ ചൈന 6.407 ദശലക്ഷം കാറുകളാണ് കയറ്റുമതി ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് 22.7 ശതമാനത്തിന്റെ വർധനവാണത്. കയറ്റുമതി ചെയ്ത ആകെ വാഹനങ്ങളുടെ മൂല്യം 117.35 ബില്യൺ ഡോളറാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.