Breaking News

വിസ്മയക്കാഴ്ചകളൊരുക്കി കലാശാസ്ത്ര പ്രദർശനമേള.

റാസൽഖൈമ : രജത ജൂബിലിയോടനുബന്ധിച്ച് റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര കലാമേള ‘ഇൻക്യുബേറ്റർ 5.0’ ശ്രദ്ധേയമായി. നഴ്സറി മുതൽ 12–ാം ക്ലാസുവരെയുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടന്നത്. ശാസ്ത്രം, ഗണിതശാസ്ത്രം, ഐടി തുടങ്ങിയ വിഭാഗങ്ങൾ വർക്കിങ്, സ്റ്റിൽ മോഡലുകളും ഡിജിറ്റൽ പ്രദർശനങ്ങളും ജാല വിദ്യകളും ഒരുക്കിയപ്പോൾ ഭാഷ, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഭാഗങ്ങൾ ലോകാത്ഭുതങ്ങളും ചരിത്രസംഭവങ്ങളും കലാ സാംസ്കാരിക സാഹിത്യ പ്രദർശങ്ങളും ദൃശ്യവൽക്കരിച്ചു. 
ആനയുടെയും ചെണ്ടമേളത്തിന്റെയും  അകമ്പടിയോടെ നടത്തിയ മേളയുടെ ഉദ്ഘാടനം റാസൽഖൈമ വിദ്യാഭ്യാസമന്ത്രാലയം ഇൻസ്‌പെക്ഷൻ വിഭാഗം ഡയറക്ടർ നാദിർ മൂസ അബ്ദുല്ല അൽ മന്തൂസ് നിർവഹിച്ചു. പ്രിൻസിപ്പൽ ഹമീദ് അലി യഹ്യ, റാസൽഖൈമ ഡിപ്പാർട്മെന്റ് ഓഫ് നോളജ് ഡയറക്ടർ സ്റ്റീവ് റെസ്സിഗ് മറ്റു സ്കൂളുകളിലെ പ്രിൻസിപ്പൽമാർ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ചെയർമാൻ ഹബീബ് റഹ്മാൻ മുണ്ടോൾ, റാക് ഡിപ്പാർട്മെന്റ് ഓഫ് നോളജ് ചെയർമാൻ സ്റ്റീവ് റൈസിഗ്, സ്കൂൾ വൈസ് ചെയർമാൻ ടാൻസൺ ഹബീബ്, വൈസ് പ്രിൻസിപ്പൽ പ്രീത, അസിസ്റ്റന്റ് മാനേജർ ശ്യാമള പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.