സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് നേരെ ചാന്‍സലറായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. വിസിമാര്‍ക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹൈക്കോട തി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിര്‍ദേശിച്ചു
കൊച്ചി : സര്‍വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് നേരെ ചാന്‍സലറായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി തടഞ്ഞു. വിസിമാര്‍ക്കെതിരെ ഉടനടി നടപടി വേണ്ടെന്നും ഹൈക്കോടതി പറയും വരെ അന്തിമ തീരുമാനം എടുക്കരുതെന്നും നിര്‍ദേശിച്ചു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കി യ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്തുള്ള വിസിമാരുടെ ഹര്‍ജികള്‍ നവംബര്‍ 17നു വീ ണ്ടും പരിഗണിക്കും. ചാന്‍സലര്‍ മറുപടി നല്‍കാന്‍ സമയം ചോദിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പത്ത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയിരുന്നത്.സാങ്കേതിക സര്‍വകലാശാലാ വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തി ലാണ് സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളിലെ വിസി മാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 23ന് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഇതിന് പിന്നാലെ പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. നവംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണമെന്നും ഏഴിന് നടക്കുന്ന ഹിയറിങില്‍ ഹാജരാകണമെന്നുമാണ് കത്തില്‍ പറഞ്ഞിരുന്നത്.
സാങ്കേതിക സര്‍വകലാശാലാ കേസിലെ സുപ്രീംകോടതി വിധി അതിനുമാത്രമാണ് ബാധകമാവുക യെന്നും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ ജിക്കാര്‍ വാദിച്ചു. രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയത് തെറ്റാണെന്ന് കോടതി വ്യക്തമാ ക്കിയിരുന്നു. അതിനാല്‍ കത്തിന്റെ തുടര്‍ നടപടിയായുള്ള നോട്ടീസ് നിയമപരമല്ലെന്നും ഹര്‍ജിക്കാ ര്‍ വാദിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.