Breaking News

വിശ്വനാഥന്റെ മരണം: പൊലീസ് റിപ്പോര്‍ട്ട് തള്ളി എസ്സി എസ്ടി കമ്മിഷന്‍, വിശദമായ അന്വേഷണം വേണമെന്നും ആവശ്യം

അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് ശരിയല്ല. വെറുതെ ഒരാള്‍ പോയി തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കമ്മീഷന്‍ പൊലീസിനോട് ചോ ദി ച്ചു. വെറുതെ ഒരാള്‍ ആത്മഹത്യ ചെയ്യില്ലല്ലോ. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. നിറം കറുപ്പായതിനാലും വസ്ത്രധാരണം മോശമായതിനാലും യുവാവിനെ പരിഹ സി ച്ചിട്ടുണ്ടാകാമെന്നും എസ്‌സി-എസ്ടി കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട്: മെഡിക്കല്‍ കോളജ് പരിസരത്ത് മരിച്ച ആദിവാസി യുവാവ് വിശ്വ നാഥന്റെ മരണത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷ ന്‍ തള്ളി. നാലു ദിവസത്തിനകം പുതിയ റിപ്പോ ര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ചെ യര്‍മാന്‍ ബി എസ് മാവോജി നിര്‍ദേശം നല്‍കി. സാധാരണ കേസായിട്ടാണോ ഇ ത് കണ്ടതെന്ന് ചെയര്‍മാന്‍ ചോദിച്ചു. പട്ടികജാതി-പട്ടിക വര്‍ഗ അതിക്രമ നിയമ പ്രകാരമുള്ള കേ സെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ വയനാട് സ്വദേശി വിശ്വ നാഥനെ എട്ടാം തിയ്യതി രാത്രിയാണ് ആശുപത്രിയില്‍നിന്ന് കാണാതായത്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിക്ക് സമീപ ത്തെ മരത്തില്‍ വിശ്വനാഥനെ തൂ ങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് ശരിയല്ല. വെറുതെ ഒരാള്‍ പോയി തൂങ്ങി മരിച്ചു എ ന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കമ്മീഷന്‍ പൊലീസിനോട് ചോദിച്ചു. വെറുതെ ഒരാള്‍ ആത്മഹത്യ ചെ യ്യില്ലല്ലോ. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. നിറം കറുപ്പായതിനാലും വസ്ത്രധാരണം മോശമായതിനാ ലും യുവാവിനെ പരിഹ സിച്ചിട്ടുണ്ടാകാമെന്നും എസ്‌സി-എസ്ടി കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇന്‍ക്വസ്റ്റ് നടത്താതിരുന്നത് എന്തു കൊണ്ട്?. പട്ടികവര്‍ഗ പ്രമോട്ടറുടെ മൊഴി എടുക്കാത്തത് എന്തെന്നും കമ്മീഷന്‍ ചോദിച്ചു. കറുത്ത നിറമു ള്ള ആളുകളെ കാണുമ്പോഴുള്ള മനോ ഭാവം മാറണം. ഇല്ലാത്ത കുറ്റം ആരോപിച്ച് ആളുകള്‍ പീഡിപ്പിച്ചിട്ടുണ്ടാകാം. വിശ്വനാഥന് സഹിക്കാന്‍ കഴിയാത്തതെന്തോ സംഭവിച്ചിട്ടുണ്ട്. അതിന്റെ മനോവിഷമത്തിലാകാം വിശ്വനാഥന്‍ ജീവനൊടുക്കി യതെന്ന് കമ്മീഷന്‍ പറഞ്ഞു.

മകനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയത് ;
തൂങ്ങിമരണമെന്ന റിപ്പോര്‍ട്ട് തള്ളി കുടുംബം

വിശ്വനാഥന്റെ മരണം കൊലപാതകമെന്ന് ആരോപിച്ച് നേരത്തെ കുടുംബം രംഗത്ത് വന്നിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വി വാഹം കഴിഞ്ഞു എട്ട് വര്‍ഷത്തിന് ശേഷം കുഞ്ഞുണ്ടായതിന്റെ സന്തോഷത്തില്‍ കഴിഞ്ഞ വിശ്വനാഥന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം ഉറപ്പിച്ചു പറയുന്നത്.

വിശ്വനാഥനെ ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ വി ശ്വനാഥന്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് വിശ്വനാഥന്റെ ഭാര്യയുടെ മാതാവ് ആ രോപിച്ചിരുന്നു. ബുധനാഴ്ചയാണ് വിശ്വനാഥനെ മെഡിക്കല്‍ കോളേജിന് സമീപത്തെ പറമ്പില്‍ തൂ ങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റീപോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ശരീരത്തില്‍ പലയിടങ്ങളിലും മുറിവേറ്റ ചിത്രങ്ങള്‍ നിരത്തിയാണ് കുടുംബത്തിന്റെ ആരോപണം.

ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങളില്ലെന്നും മുറിവുകള്‍ മരത്തില്‍ കയറുമ്പോള്‍ ഉണ്ടാ യതാണെന്നുമാണ് കഴിഞ്ഞ ദിവസം ഫൊറന്‍സിക് സര്‍ജന്‍ വിശദീകരിച്ചത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.