Breaking News

ബിബിസി ഓഫിസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്; ഫോണുകള്‍ പിടിച്ചെടുത്തു

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസു കളിലാണ് റെയ്ഡ്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമി ക്കുന്നത്. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തതായുമാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ഡോക്യുമെന്ററി വിവാദത്തിന് പിന്നാലെ, ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ ആ ദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ ഓഫീസുകളി ലാണ് റെയ്ഡ്. മുതിര്‍ന്ന ഉദ്യോഗ സ്ഥരുടെ നേതൃത്വത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്ത താ യുമാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ പതിനൊന്നരയോടെയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ ബിബിസിയുടെ ഓഫീസുകളില്‍ എ ത്തിയത്. പരിശോധനയ്ക്കിടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് അടക്കമുള്ളവ ഉദ്യോഗസ്ഥര്‍ പിടിച്ചെടു ത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തെന്ന് പരാതിയുണ്ട്. ഇത് റെയ്ഡ് അല്ലെന്നും സര്‍വേ ആണെ ന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്താരാഷ്ട്ര നികുതി, വിനിമയ മൂല്യ ക്രമവിരുദ്ധത തുടങ്ങിയ ആരോപണങ്ങള്‍ പരിശോധിക്കുകയാണ് ലക്ഷ്യം. അക്കൗണ്ട് ബുക്കുകള്‍ പരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നികുതി അടച്ചതുമായി ബന്ധപ്പെട്ടും സാമ്പത്തിക ധനസമാഹരണവുമായി ബന്ധപ്പെട്ടും ബിബിസിക്കെ തിരെ ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരിശോധനയ്ക്കാണ് റെയ്ഡുകളെന്നാണ് ഐടി അധികൃതരുടെ വിശദീകരണം.

ഗുജറാത്ത് വംശഹത്യയെ കുറിച്ച് ഡോക്യുമെന്ററി ഈയടുത്ത് ബി ബി സി പ്രസിദ്ധീകരിച്ചിരുന്നു. വംശ ഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഡോക്യുമെന്ററി രണ്ട് ഭാഗങ്ങളാ യാണ് പ്രസിദ്ധീകരിച്ചത്. ഐ ടി നിയമത്തിലെ അടിയന്തര അധികാരം ഉപയോഗിച്ച് യുട്യൂബ്, ട്വിറ്റര്‍ തുട ങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഡോക്യുമെന്ററി പ്രദര്‍ശനം കേന്ദ്രം തടഞ്ഞിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.