‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍ ‘പദ്ധതിയുടെ ഭാഗമായി ആവശ്യമായവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് കുടുംബശ്രീകള്‍ക്ക് നിര്‍ദേശം നല്‍കി
തൃശൂര്‍: ലോക്ഡൗണ്‍ മൂലം ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്കായി സാമൂഹിക അടക്കളകള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാകുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്വന്തമായി ഭക്ഷണം പാചകം ചെയ്യാന്‍ വകയില്ലാത്തവര്‍ക്കുമായി ഭക്ഷണമെത്തിക്കുകയാണ് സര്‍ക്കാര്‍ സാമൂഹിക അടുക്കള മുഖേന ലക്ഷ്യമിടുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സാമൂഹിക അടുക്കളകളില്‍ ഭക്ഷണം ലഭ്യമാക്കും. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കിയ സാമൂഹിക അടുക്കള പദ്ധതിയുടെ നടത്തിപ്പു ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കാണ്.
‘വിശപ്പുരഹിത കേരളം- ജനകീയ ഹോട്ടല്‍ ‘പദ്ധതിയുടെ ഭാഗമായി ആവശ്യമായവര്‍ക്ക് സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കാന്‍ തദ്ദേശവകുപ്പ് കുടുംബശ്രീ കള്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ദുര്‍ബല വിഭാഗങ്ങളുടെ പട്ടികയിലു ള്ളവര്‍ക്കാണ് ഭക്ഷണം ലഭ്യമാക്കുക. ഭക്ഷണം ആവശ്യമുള്ള കോവിഡ് രോഗികള്‍, ഹോം ഐസൊ ലേഷനില്‍ കഴിയുന്നവര്‍, സാമൂഹിക പെന്‍ഷന്‍ വാങ്ങുന്നവര്‍, കിടപ്പുരോഗികള്‍, മത്സ്യത്തൊഴി ലാളികള്‍, പട്ടിക ജാതി, പട്ടികവിഭാഗ കോളനിയിലുള്ളവര്‍, അതിഥി തൊഴിലാളി ക്യാമ്പുകളിലു ള്ളവര്‍, ഭിക്ഷാടകര്‍, അഗതികള്‍ തുടങ്ങിയവര്‍ക്കാണ് സര്‍ക്കാര്‍ ഭക്ഷണം നല്‍കുക.
തദ്ദേശസ്ഥാപനങ്ങള്‍ ഇവരുടെ വാര്‍ഡ് തിരിച്ച പട്ടിക സൂക്ഷിക്കേണ്ടതും ആഴ്ചതോറും പുതുക്കേണ്ട തുമാണെന്ന് തദ്ദേശ വകുപ്പ് നിര്‍ദേശിച്ചി ട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ അവരുടെ പരിധിയിലെ ജന കീയ ഹോട്ടലുകളെയാണ് സാമൂഹിക അടുക്കള തുടങ്ങാന്‍ ചുമതലപ്പെടുത്തുക. ജനകീയ ഹോട്ട ലുകള്‍ ഇല്ലെങ്കില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക അടുക്കള തുടങ്ങാനും നിര്‍ദേ ശിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ട ഭൗതിക സാഹചര്യം തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കും.
സന്നദ്ധ പ്രവര്‍ത്തകരെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനകീയ ഹോട്ടലുകളില്‍ 20 രൂപക്ക് ഭക്ഷണ പ്പൊതി ഉറപ്പുവരുത്തണം. പൊതി വീട്ടില്‍ എത്തിക്കാ ന്‍ അഞ്ച് രൂപ അധികം വാങ്ങാമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സാമൂഹിക അടുക്കളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സാമൂഹിക അടുക്കളക്ക് 50,000 രൂപ തദ്ദേശസ്ഥാപനങ്ങള്‍ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കണമെന്നും വകുപ്പ് നിര്‍ദേശിച്ചു. സാമൂഹിക അടുക്കള നടത്തിപ്പിന് സ്‌പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ച് കുടുംബശ്രീകള്‍ക്ക് നല്‍കാന്‍ തദ്ദേശവകുപ്പ് സ്ഥാപന ങ്ങള്‍ നേതൃത്വമെടുക്കണമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തദ്ദേശ ജനപ്രതിനിധികളുമായി നടത്തിയ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.