Categories: KeralaSouth Indian

വിവേകാനന്ദപാറയിലേക്ക് പുത്തൻ ബോട്ടിൽ പോകാം

വിവേകാനന്ദപ്പാറയും സ്മാരകവും സന്ദർശിക്കുന്നതിന് സഞ്ചരികൾക്കായി   ഇനി അത്യാധുനിക ബോട്ട്.  4 കോടി രൂപ ചെലവിൽ ശിതീകരണ സൗകര്യങ്ങളോടെ ഗോവയിൽ നിർമിച്ച പുതിയ ബോട്ട് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തി.  തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൂംപുകാർ ഷിപ്പിങ് കോർപറേഷന്റെ എംഎൽ ഗുഹൻ, എംഎൽ പൊതിഗൈ,എംഎൽ വിവേകാനന്ദ തുടങ്ങിയ 3 ബോട്ടുകളിലായാണ് നിലവിൽ വിവേകാനന്ദ സ്മാരകം, തിരുവള്ളുവർ പ്രതിമ എന്നിവ കാണുന്നതിന് സന്ദർശകരെ കൊണ്ടു പോകുന്നത്.

എന്നാൽ നവംബർ,ഡിസംബർ,ജനുവരി മാസങ്ങൾ, മധ്യവേനലവധി  പോലുള്ള  സീസൺ സമയങ്ങളിൽ സ്മാരകം സന്ദർശിക്കുന്നതിന് വിനോദസഞ്ചാരികളുടെ വൻത്തിരക്കാണ് അനുഭവപ്പെടുന്നത്. ബോട്ടിൽ പോകാനായുള്ള  സന്ദർശകരുടെ നീണ്ടനിര പലപ്പോഴും റോ‍ഡ് വരെ എത്താറുണ്ട്.  ഇതെത്തുടർന്ന് കൂടുതൽ ബോട്ടുകൾ അനുവദിക്കണമെന്ന വിനോദസഞ്ചാരികളുടെ ആവശ്യത്തെത്തുടർന്ന്  8.25 കോടിരൂപ ചെലവിൽ 2 പുതിയ ബോട്ടുകൾ  വാങ്ങാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

ഇതിൽ  ഗോവയിൽ പണിത ആദ്യ ബോട്ടാണ് കഴിഞ്ഞ ദിവസം കന്യാകുമാരിയിലെത്തിത്. 75 പേർക്കിരിക്കാവുന്ന പുതിയ ബോട്ടിന്  താമ്രപർണി എന്നാണ് പേര് നൽകിയിട്ടുള്ളത്.  കോവിഡ് കഴിഞ്ഞ് വിനോദസഞ്ചാര മേഖല ശക്തമാകുന്നതോടെ പുതിയ ബോട്ട് സർവീസ് ആരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.