Breaking News

വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിന് യുഎഇ – കസക്കിസ്ഥാൻ ധാരണ

അബുദാബി/ അസ്താന : വിവിധ മേഖലകളിൽ വിപുലമായ സഹകരണത്തിന് യുഎഇ – കസക്കിസ്ഥാൻ ധാരണ. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡേറ്റ ഇന്റലിജൻസ്, വിദ്യാഭ്യാസം , ലോജിസ്റ്റിക്സ്, തുറമുഖ സഹകരണം, റീട്ടെയ്ൽ, ഭക്ഷ്യസംസ്കരണ കയറ്റുമതി  തുടങ്ങിയ മേഖലകളിലാണ്  അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക സന്ദർശനത്തിൽ തീരുമാനമായത്.
കസക്കിസ്ഥാൻ പ്രസിഡന്റ് കാസിം ജോമാർട്ട് ടോകയേവുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി. അസ്താന ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്ററിൽ നടന്ന യുഎഇ കസക്കിസ്ഥാൻ ബിസിനസ് ഫോറത്തിൽ പുതിയ നിക്ഷേപസാധ്യതകളും യുഎഇ-കസക്കിസ്ഥാൻ വ്യവസായ സഹകരണവും ചർച്ച ചെയ്തു. ഭക്ഷ്യസംസ്കരണ കയറ്റുമതി രംഗത്തും റീട്ടെയ്ൽ മേഖലയിലും മികച്ച സഹകരണത്തിന് കസക്കിസ്ഥാൻ കൃഷി മന്ത്രി സപാരൊവ്‌ ഐദർബെക്‌, വ്യാപാര മന്ത്രി അർമ്മാൻ ഷകലെവ്‌ എന്നിവരുമായി യുഎഇയുടെ ഔദ്യോഗിക പ്രതിനിധി സംഘാംഗമായി അസ്താനയിലെത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി ചർച്ച നടത്തി.കസക്കിസ്ഥാനിലെ കാർഷിക ഉൽപന്നങ്ങൾക്ക് മധ്യപൂർവദേശത്ത് കൂടുതൽ വിപണി ലഭ്യമാക്കുന്നത് കൂടിക്കാഴ്ചയിൽ ചർച്ചയായി.
കസക്കിസ്ഥാനിലെ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ നൽകുമെന്നും ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കുമെന്നും യൂസഫലി പറഞ്ഞു. മധ്യേഷ്യൻ മേഖലയിലെ തനത് കാർഷിക ഉൽപന്നങ്ങളു‌ടെ ഗുണമേന്മ യുഎഇയിലെ ഉപഭോക്താകൾക്ക് ലുലു ലഭ്യമാക്കും.കസക്കിസ്ഥാനിലെ മികച്ച കാർഷിക ഉൽപന്നങ്ങൾ യുഎഇയിലെ ലുലു സ്റ്റോറുകളിൽ ഉറപ്പാക്കുന്നതിനായി പ്രമുഖ കസഖ് കമ്പനിയായ അലേൽ അഗ്രോയുമായി ലുലു ഗ്രൂപ്പ്  ധാരണാപത്രം ഒപ്പുവച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ്  അൽ  നഹ്യാൻ, കസക്കിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് എന്നിവരുടെ സാന്നിധ്യത്തിൽ എം.എ യൂസഫലി ഉൾപ്പെടെയുള്ളവർ ധാരണാപത്രം കൈമാറി. യുഎഇ വ്യാപാര സഹമന്ത്രി താനി ബിൻ അഹമ്മദ് അൽ സെയൂദി തുടങ്ങിയവർ സംബന്ധിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.