Home

വിവാഹ വാഗ്ദാനം നല്‍കി നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ; മെക്കാനിക്കല്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

നഗരൂരില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാ തിയില്‍ യുവാവ് അറസ്റ്റില്‍. മെക്കാനിക്കല്‍ എന്‍ജിനീയറായ അയിരൂര്‍ സ്വദേശി പ്ര ണവ് പ്രഹ്ലാദനാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രണവിനെ റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: നഗരൂരില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെ ന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മെ ക്കാനിക്കല്‍ എന്‍ജിനീയറായ അയിരൂര്‍ സ്വദേശി പ്രണവ് പ്രഹ്ലാദനാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രണവിനെ റിമാന്‍ഡ് ചെയ്തു.

നാല് വര്‍ഷമായി യുവതിയും പ്രണവും തമ്മില്‍ പ്രണയത്തിലായിരു ന്നു. 2018 മുതല്‍ പ്രണവും യു വതിയും പരിചയക്കാരായിരുന്നു. തിരു വനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അങ്ങനെ തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറി. പ്രണവ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പലതവണ ലൈംഗികമാ യി പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് പരാതി നല്‍കി. ഇക്കഴിഞ്ഞ ജൂണ്‍ ഇരുപത്തിനാലിനാണ് പരാതി നല്‍കിയത്.

നിയമവിദ്യാര്‍ഥിനിയാണ് പരാതിക്കാരിയായ പെണ്‍കുട്ടി. പ്രണവിന്റെ വീട്ടിലും പിതാവിന്റെ വാഹന സര്‍വീസ് സ്റ്റേഷനിലും ഹോട്ടല്‍ മുറികളിലുമായിട്ടായിരുന്നു പീഡനം. പൊലീസ് അന്വേഷണത്തി ലും ഇത് തെളിഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണവിന്റെ വീട്ടിലെത്തി കല്യാണക്കാര്യം പറ ഞ്ഞെങ്കിലും ഇയാള്‍ പിന്നീട് ഒഴിഞ്ഞുമാറി. മറ്റൊരു പെണ്‍കുട്ടിയുമായി പ്രണവ് അടുപ്പത്തിലാവു കയും കല്യാണം ഉറപ്പിക്കുകയും ചെയ്തു.

ഇത് ചോദ്യം ചെയ്തപ്പോള്‍ മര്‍ദിച്ചെന്നും ബൈക്കില്‍ പാതിവഴിയില്‍ ഇറക്കിവിട്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു. പ്രണവും പെണ്‍കുട്ടിയും ഒരുമിച്ചുള്ള ചിത്രങ്ങ ളും വാട്‌സ്ആപ് ചാറ്റുകളും സഹിതമാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.