വൈറ്റില ചളിക്കവട്ടത്തെ യുണിസെക്‌സ് സലൂണ്‍ ബ്രൈഡല്‍ മേക്കപ് സ്ഥാപനമായ അനസ് അന്‍സാരി പാര്‍ലര്‍ ഉടമയാണ് ഇയാള്‍. കല്യാണ മേക്കപ്പിനിടെ പീഡിപ്പിച്ചെ ന്നാരോപിച്ച് മൂന്ന് യുവതികള്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു
കൊച്ചി: ലൈംഗിക പീഡന പരാതിയെത്തുടര്‍ന്ന് കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനസ് അന്‍ സാരി (37)ക്കെതിരെ പൊലീസ് കേസെടുത്തു. വൈറ്റില ചളിക്കവട്ടത്തെ യുണിസെക്‌സ് സലൂണ്‍ ബ്രൈ ഡല്‍ മേക്കപ് സ്ഥാപനമായ അനസ് അന്‍സാരി പാര്‍ലര്‍ ഉടമയാണ് ഇയാള്‍. കല്യാണ മേക്കപ്പിനിടെ പീഡി പ്പിച്ചെന്നാരോപിച്ച് മൂന്ന് യുവതികള്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു. മീടു ആരോപ ണത്തെത്തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
മേക്കപ്പ് ചെയ്യുന്നതിനിടെ അനാവശ്യമായി സ്തനങ്ങളിലും വയറിലും പിടിച്ചെന്നും അനുവാദമില്ലാതെ മേല്‍വസ്ത്രം ഊരിമാറ്റിയെന്നും മീ ടു പോസ്റ്റില്‍ പറയുന്നു. സ്തനങ്ങള്‍ക്ക് ചുറ്റും ഫൗണ്ടേഷന്‍ ഇടുന്നതി ന്റെ ഭാഗമായി ബ്രഷുപയോഗിച്ച് അലോസരപ്പെടുത്തിയെന്നും പിന്നീട് മൊബൈല്‍ ഫോണിലേക്ക് സ ന്ദേശമയച്ചെന്നും ആരോപണങ്ങളില്‍ പറയുന്നു.
വിവാഹത്തിന്റെ ട്രയല്‍ മേക്കപ്പിന് പോയപ്പോള്‍ ശരീരത്തില്‍ കടന്നുപിടിച്ച് മസ്സാജ് ചെയ്തെന്നും ഇതോടെ മേക്കപ്പ് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ബുക്കിങ് ക്യാന്‍സല്‍ ചെയ്തെന്നുമാണ് മറ്റൊരു പെണ്‍കുട്ടിയുടെ ആ രോപണം. ആരോപണങ്ങള്‍ ഉയര്‍ന്നതിനു തൊട്ടുപിന്നാലെ അനസ് രാജ്യം വിട്ടെന്നു പൊലീസ് പറയു ന്നു. രാജ്യത്തെ എയര്‍പോ ര്‍ട്ടുകളില്‍ തിരച്ചില്‍ നോട്ടിസ് കൊടുക്കാനൊരുങ്ങുകയാണു പൊലീസ്.
ടാറ്റൂ ആര്‍ട്ടിസ്റ്റ് പി എസ് സുജീഷിനെതിരെ സമൂഹമാധ്യമത്തില്‍ മീ ടൂ പരാതികള്‍ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അനസിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ ന്നത്. വിവാഹ മേക്കപ്പിന് അനസി ന്റെ സലൂണില്‍ എത്തിയ ഒരു യുവതി തനിക്കുണ്ടായ ദുരനുഭവത്തെപ്പറ്റി കുറിപ്പിട്ടതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ രംഗത്തെ ത്തിയത്. ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും മൊബൈലില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണു യുവതികളുടെ പരാതി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.