Home

വിവാഹ ദിവസം വരന്‍ മുങ്ങി; വീടിനു മുന്നില്‍ വധുവിന്റെ ധര്‍ണ

വിവാഹദിനത്തില്‍ വരന്‍ മണ്ഡപത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് വധു ഡിംപിള്‍ ധര്‍ണ നടത്തിയത്.വരന്‍ സുമീത് സാഹുവിന്റെ വീടിനു മുന്നില്‍ അദ്ദേഹ ത്തിന്റെ ചിത്രവും കയ്യിലേന്തി വിവാഹവേഷത്തിലാണ് വധുവിന്റെ ധര്‍ണ

ഭുവനേശ്വര്‍:നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വരന്‍ എത്താത്തതില്‍ പ്രതിഷേധിച്ച് വധു ധര്‍ണ നടത്തി. ഒഡിഷയിലെ ബെര്‍ഹാംപൂരിലാണ് വ്യത്യസ്തമായ ഈ സംഭവം നടന്നത്.വിവാഹദിനത്തില്‍ വരന്‍ മണ്ഡ പത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് വധു ഡിംപിള്‍ ധര്‍ണ നടത്തിയത്.വരന്‍ സുമീത് സാഹുവി ന്റെ വീടിനു മുന്നില്‍ അദ്ദേഹ ത്തിന്റെ ചിത്രവും കയ്യിലേന്തി വിവാഹവേഷത്തിലാണ് വധുവിന്റെ ധര്‍ണ.

യുവതിയും യുവാവും നേരത്തെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരായിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച അതിഥികളുടെ സാന്നിധ്യത്തില്‍ ഹിന്ദു ആചാരപ്രകാരം വിവാഹം നടത്താനായിരുന്നു ഇരു കുടുംബ ങ്ങളുടെയും തീരുമാനം. എന്നാല്‍, ഡിംപിളും കുടുംബവും മണ്ഡപത്തില്‍ എത്തിയപ്പോള്‍ വരനും കുടുംബവും എത്തിയില്ല. വധുവും ബന്ധുക്കളും ഫോണില്‍ വിളിച്ചെങ്കിലും വരനും കൂട്ടരും പ്രതികരി ച്ചില്ല. കുറേ സമയം കാത്തുനിന്ന ശേഷം വധുവും അമ്മയും വരന്റെ വീടിന് മുന്നില്‍ ധര്‍ണ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

2020 സെപ്തംബര്‍ 7നാണ് ഡിംപിളും സുമീതും രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹിതരായത്. അന്നു മുതല്‍ ഭര്‍തൃമാതാവ് ഡിപിളിനെ പീഡിപ്പിക്കുകയായിരുന്നു.അവര്‍ അവ ളെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. എ ന്നാല്‍ അന്ന് ഭര്‍ത്താവ് പിന്തുണ നല്‍കിയെന്ന് ഡിംപിള്‍ പറയുന്നു.പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ ഭര്‍ ത്താവും മാതാവിനൊപ്പം ചേര്‍ ന്നു. തുടര്‍ന്ന് ഡിംപിള്‍ മഹിളാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയാ യിരുന്നു. അതിനുശേഷം ഭര്‍ത്താവിന്റെ പിതാവ് ഡിംപിളിന്റെ വീട്ടില്‍ വന്ന് ഹിന്ദു ആചാരപ്രകാരം കല്യാ ണം നടത്തണമെന്ന് ആവശ്യപ്പെട്ടു.നവംബര്‍ 22നാണ് വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഭര്‍ത്താവ് കല്യാണത്തിന് എത്തിയില്ല

”അവന്‍ എന്റെ മകളെ ദിവസങ്ങളോളം ലൈംഗികമായി ചൂഷണം ചെയ്തു,ഇപ്പോള്‍ വിവാഹത്തിന് എ ത്തിയില്ല.എന്റെ മകള്‍ ഈ കുടുംബത്തിന് ഉപയോഗിക്കാനും വലിച്ചെറിയാനുമുള്ള ഉല്‍പ്പന്നമാണോ ?”- ഡിംപിളിന്റെ അമ്മ ചോദിച്ചു.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. വരനും കുടുംബത്തിനുമെതിരെ മഹിളാ പൊലീസ് സ്റ്റേ ഷനില്‍ കേസ് നിലവിലുണ്ടെന്ന് ബെര്‍ഹാംപൂര്‍ പൊലീസ് സൂപ്രണ്ട് പിനാക് മിശ്ര സ്ഥിരീകരിച്ചു. എഫ്‌ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. പിന്നീട് സുമി ത്തിന്റെ കുടുംബം വധുവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കുകയും കോടതിയില്‍ കുറ്റപത്രം സമര്‍ പ്പിക്കുകയും ചെയ്തു.

വരന്റെ വീട്ടുകാരില്‍ നിന്ന് പൊലീസ് കൈക്കൂലി വാങ്ങിയെന്ന വധുവിന്റെയും വീട്ടുകാരുടെയും ആരോ പണം പൊലീസ് നിഷേധിച്ചു. കേസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടു ണ്ടെന്നും കോടതി തീരുമാനം ഒന്നും എടുത്തിട്ടില്ലാത്തതിനാല്‍ പൊലീസിന് സംഭവത്തില്‍ ഇടപെടുന്നതിന് പരിമിതികള്‍ ഉണ്ടെന്നും എസ്.പി പ്രതികരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.