Opinion

വിവാഹേതര ബന്ധമുള്ള സ്ത്രീ നല്ല അമ്മയാവില്ലെന്ന് എങ്ങനെ പറയാനാവും? ; ഹൈക്കോടതിയുടെ സുപ്രധാന വിധി

ഒരു സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടെന്ന് കരുതി മോശം അമ്മയെന്ന് നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതിയുടെ സുപ്രധാന വിധി. ഇക്കാര്യം വ്യക്തമാക്കിയ കോടതി നാലര വയസുള്ള മകളുടെ സംരക്ഷണാവകാശം യുവതിക്ക് കൈമാറി

ചണ്ഡിഗഢ്: ഒരു സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടെന്ന് കരുതി അവര്‍ മോശം അമ്മയാണെന്ന് നിഗമനത്തില്‍ എത്താന്‍ കഴിയില്ലെന്ന് വിധിച്ച് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. കുട്ടിയുടെ സംരക്ഷണം അമ്മയെ ഏല്‍പ്പിക്കുന്നതിന് ഇത്തരം വാദങ്ങള്‍ തടസ്സമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നാലര വയസുള്ള മകളുടെ സംരക്ഷണാവകാശം കോടതി യുവതിക്ക് കൈമാറി.

ഫത്തേഗഢ് സാഹിബ് സ്വദേശിയായ യുവതി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അനുവ ദിച്ചുകൊണ്ടാണ് ജസ്റ്റിസ് അനുപിന്ദര്‍ സിങ് ഗരേവാളിന്റെ നിരീക്ഷണം. ദാമ്പത്യ ബന്ധത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് മകളെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയതോടെ യുവതി ഹേബിയ സ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീയുടെ ധാര്‍മിക സ്വഭാവത്തെക്കുറിച്ച് ആക്ഷേപം ഉന്നയിക്കുന്ന ത് വളരെ സാധാരണമാണ്. മിക്കപ്പോഴും ഈ ആരോപണങ്ങള്‍ അടിസ്ഥാനം ഇല്ലാതെ ഉന്നയിക്ക പ്പെടുന്നു. ഒരു സ്ത്രീ വിവാഹേതര ബന്ധത്തിലാണെന്നോ, അങ്ങനെ അനുമാനിച്ചിട്ടുണ്ടെന്നോ പോലും, കുട്ടിയുടെ സംരക്ഷണാവകാശം നിഷേധിക്കാന്‍ കാരണമാകുന്നില്ലെന്ന് കോടതി ചൂണ്ടി ക്കാട്ടി.

ഓസ്‌ട്രേലിയയിലുള്ള മുന്‍ ഭര്‍ത്താവിന്റെ കൂടെയുള്ള മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി യത്. ഇതിനെ എതിര്‍ത്ത മുന്‍ ഭര്‍ത്താവ് യുവതി ക്കു ബന്ധുവുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചു. ഇതു തള്ളിയ കോടതി കുട്ടിയെ വിട്ടുകൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സ്ത്രീകളുടെ സ്വഭാവ മഹിമയുടെ നേരെ ഇത്തരം ആക്ഷേപങ്ങള്‍ പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ പതിവാണ്. സ്ത്രീക്ക് ഇത്തരം ഒരു ബന്ധം ഉണ്ടെങ്കില്‍ തന്നെ അവര്‍ നല്ല അമ്മയാവില്ല എന്ന നിഗമന ത്തില്‍ എത്താനാവില്ല. അതുകൊണ്ട് ഇത്തരമൊരു കേസില്‍ യുവതിയുടെ മറ്റു ബന്ധങ്ങള്‍ പരി ശോധിക്കേണ്ട കാര്യം തന്നെയില്ലെന്ന് കോടതി പറഞ്ഞു.

കുട്ടിക്കാലത്ത് മകള്‍ക്ക് അമ്മയുടെ സ്‌നേഹവും കരുതലും ആവശ്യമാണെന്നും കോടതി ചൂണ്ടി ക്കാട്ടി. കൗമാരപ്രായത്തില്‍ അമ്മയുടെ പിന്തു ണയും മാര്‍ഗ നിര്‍ദേശവും അത്യന്താപേക്ഷിതമാണ്. 1956 ലെ ഹിന്ദു ന്യൂനപക്ഷ, രക്ഷാകര്‍തൃ നിയമത്തിലെ സെക്ഷന്‍ 6 അനുസരിച്ച് അഞ്ച് വയസ് വരെ കുട്ടിയുടെ സ്വാഭാവിക രക്ഷാധികാരിയാണ് അമ്മയാണെന്നും കോടതി ജഡ്ജി ഉത്തരവില്‍ വ്യക്തമാക്കി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.