Home

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു ; യുവതിയെ കാറിനകത്ത് തീക്കൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി

23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാഞ്ചനയുമാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് ട്രാക്ടര്‍ ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു

മൈസൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായ യുവാവ് യുവതിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് ജീവനൊടുക്കി. കാറിനക ത്ത് തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് കൂടെ ഉണ്ടാ യിരുന്ന യുവതി പൊള്ളലേറ്റ് മരിച്ചതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും കത്തിക്കരിഞ്ഞ മൃ തദേഹമാണ് കണ്ടെത്തിയത്.

ചാമരാജനഗര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. 23 വയസുള്ള ശ്രീനിവാസും 22 വയസുള്ള കാ ഞ്ചനയുമാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് ട്രാക്ടര്‍ ഡ്രൈ വറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു. വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ കാഞ്ചന ശ്രീ നിവാസനോട് അല്‍പ്പം കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ട്രാക്ടര്‍ ഡ്രൈവറായതിനാല്‍ കാഞ്ചനയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തു ക്കള്‍ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

വെള്ളിയാഴ്ച ഗ്രാമത്തില്‍ ഇറക്കാമെന്ന് പറഞ്ഞ് ശ്രീനിവാസ് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. വാഗ്ദാനം സ്വീ കരിച്ച് കാറില്‍ കയറിയ കാഞ്ചനയെ കെന്ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കാറിനക ത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തുകയായിരുന്നു. കാറില്‍ നിന്ന് തീയുയരു ന്നതു കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും തത്ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.