Home

വിവാഹവാഗ്ദാനം നല്‍കി പീഡനം ; കൊച്ചിയില്‍ അഭിഭാഷകന്‍ അറസ്റ്റില്‍

അഭിഭാഷക യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍കുരിശ് കാണിനാട് സൂര്യഗായത്രിയില്‍ അഡ്വ.നവനീത് എന്‍ നാഥിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയായ യുവഅഭിഭാഷകയുടെ പരാതിയിലാണ് നടപടി

കൊച്ചി: അഭിഭാഷക യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍കുരിശ് കാണിനാട് സൂര്യഗായത്രിയില്‍ അഡ്വ. ന വനീത് എന്‍ നാഥിനെയാ ണ് പൊ ലീസ് അറസ്റ്റുചെയ്തത്. ഹൈക്കോടതിയിലെ ആദായനികുതി വകുപ്പ് സ്റ്റാന്‍ഡിങ് കോണ്‍ സലാണ് അറസ്റ്റിലായ നവനീത്. കൊല്ലം സ്വദേശിനിയായ യുവഅഭിഭാഷകയുടെ പരാതിയിലാണ് നടപടി.

വിവാഹം വാഗ്ദാനം നല്‍കി വഞ്ചിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആശുപ ത്രി അധികൃതര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ പൊലീസിനോടാണ് യുവതി പീ ഡന വിവരം വെളിപ്പെടുത്തിയത്. യുവതിയെ ഇയാള്‍ ഒപ്പം താമസിപ്പിച്ചെന്നും ലോ ഡ്ജുകളില്‍ ഉള്‍പ്പെ ടെ കൊണ്ടുപോയി പീഡിപ്പിച്ചെന്നും സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.

ഈ ബന്ധം നിലനില്‍ക്കേ പ്രതി മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം നടത്തി. ഈ യുവതിയു മായി കച്ചേരിപ്പടിയിലെ ഹോട്ടലില്‍ പ്രതി മുറിയെടുത്ത് താമസിക്കുന്നതായി അറിഞ്ഞ് അവിടെ എ ത്തിയ പരാതിക്കാരി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പൊലീസ് ഇവരുടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.