വിവാഹവാഗ്ദാനം നല്‍കി ഒട്ടേറെ യുവതികളില്‍ നിന്നും പണവും സ്വര്‍ണാഭര ണങ്ങ ളും തട്ടിയെടുത്തശേഷം പീഢിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കാഞ്ചി യാര്‍ വെള്ളിലാംകണ്ടം ചിറയില്‍വീട്ടില്‍ ഷിനോജി(35)നെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേ ഷന്‍ ഇന്‍സ്‌പെക്ടര്‍ പി.ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്
തൃശൂര്‍: വിവാഹവാഗ്ദാനം നല്‍കി ഒട്ടേറെ യുവതികളില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത ശേഷം പീഢിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ വെള്ളി ലാംകണ്ടം ചിറയില്‍വീട്ടില്‍ ഷിനോജി(35)നെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
വിവാഹമോചിതയായ പാലക്കാട് സ്വദേശിനിയെ വിവാഹവാഗ്ദാനം നല്‍കി തിങ്കളാഴ്ച തൃശൂരിലേക്ക് വിളിച്ചുവരുത്തി. പിറ്റേന്ന്,ഗുരുവായൂരില്‍ പോയി വിവാഹം നടത്താ മെന്ന് ഉറപ്പുനല്‍കിയശേഷം തൃശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു. എന്നാല്‍, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീ പം സ്ത്രീയെ നിര്‍ത്തി മുങ്ങുകയായിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. സ്ത്രീ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതി പൊലീസിന്റെ പിടിയിലായത്.
ഫെയ്‌സ്ബുക്കിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും ഡൈവോഴ്‌സ് മാട്രിമോണി ഗ്രൂപ്പുക ളില്‍ നിന്നും വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തിയശേഷം ഇവരുമായി അടുത്തിടപഴകും. വിവാഹ തിയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളെയും ബന്ധുക്കളെയും വിശ്വ സിപ്പിച്ച ശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഢിപ്പിക്കുകയും പണ വും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.
തൃശൂര്‍ സ്വദേശിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി അവരുടെ പേരില്‍ വാങ്ങിയ ഒരു സ്‌കൂ ട്ടര്‍ ഇയാള്‍ തട്ടിയെടുത്ത് ഉപയോഗിച്ചു വരുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി സ്ത്രീകള്‍ ഈ സ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി വരുന്നുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.