Home

റിക്രൂട്ട്മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും ;’അഗ്‌നിപഥ് പദ്ധതി’ മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന

രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ,വിവാദ അഗ്‌നിപഥ് നിയമന ത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന.ജൂണ്‍ 24 മുതല്‍ പ്രവേശനത്തിന് റിക്രൂട്ട്മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും നടത്തും

 

  • സേവന കാലത്ത് ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപ വേതനം
  • സേവനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ 10.04 ലക്ഷം രൂപ ഒറ്റത്തവണ പ്രതിഫലം
  • പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രായപരിധി
  • മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരെ മാത്രമാണ് നിയമിക്കുക
  • നിയമിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമതി പത്രം ഒപ്പിട്ട് നല്‍കണം
  • എയര്‍മാന്‍ തസ്തികയില്‍ സ്ഥിരം നിയമനം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ,വിവാദ അഗ്‌നിപഥ് നിയമന ത്തിനുള്ള മാര്‍ഗരേഖ പുറത്തിറക്കി വ്യോമസേന. ജൂണ്‍ 24 മുതല്‍ പ്രവേശനത്തിന് റിക്രൂട്ട്മെന്റ് റാലികള്‍ക്ക് പുറമെ ക്യാംപസ് ഇന്റര്‍വ്യൂവും നടത്തും. പതിനേഴര വയസ് മുതല്‍ 21 വരെയാണ് പ്രാ യപരിധി. നാലു വര്‍ഷത്തെ സേവന വേതന വ്യവസ്ഥകള്‍ വ്യക്തമാക്കുന്നതാണു വിജ്ഞാപനം.

സേവന കാലത്ത് കരാര്‍ സൈനികര്‍ക്കു ജോലിയില്‍ നിന്നു സ്വമേധയാ വിരമിക്കാനോ മാറി നില്‍ ക്കാനോ കഴിയില്ല. എന്നാല്‍ വ്യവസ്ഥകള്‍ക്കു വിധേയമായി പ്രത്യേക കേസുകള്‍ പരിഗണിക്കും. സേ വന കാലത്ത് ആദ്യവര്‍ഷം പ്രതിമാസം 30,000 രൂപയാണു വേതനം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 33, 000. 36,5000, 40,000 രൂപ നിരക്കിലാണു വേ തനം. ഈ തുകയുടെ 70 ശതമാനം മാത്രമാണ് കൈ യില്‍ കിട്ടുക. ബാക്കി തുക വിവിധ തരത്തില്‍ സര്‍ക്കാര്‍ പിടിച്ചു വയ്ക്കും.

സേവനം പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ 10.04 ലക്ഷം രൂപ ഒറ്റത്തവണ പ്രതിഫലമായി ലഭിക്കും. പ ത്തു ശതമാനം ആളുകലെ സേനയില്‍ നിലനിര്‍ത്തും. ബാക്കിയുള്ളവര്‍ക്ക് എക്‌സ്പീരിയന്‍സ് രേഖ കള്‍ നല്‍കി പറഞ്ഞയയ്ക്കും. എന്നാല്‍ ഇവര്‍ക്ക് പെന്‍ഷനടക്കമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.പതിനേഴര വയസ് മുതല്‍ 21 വരെയാ ണ് പ്രായപരിധി. മെഡിക്കല്‍ പരിശോധനയില്‍ യോഗ്യത നേടുന്നവരെ മാത്രമാണ് നിയമിക്കുക. വ്യോമസേന നിര്‍ദേശിക്കുന്ന ഏത് ജോലിയും നിര്‍വഹിക്കാന്‍ അഗ്‌നിവീരന്മാര്‍ തയ്യാറാവണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

റിക്രൂട്ട്മെന്റ് പ്രക്രിയയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്‌നിപഥ് പദ്ധതിയുടെ വ്യവസ്ഥകള്‍ നിര്‍ ബന്ധമായി പാലിക്കണം. നിയമിക്കപ്പെടുന്ന 18 വയസ്സിന് താഴെയുള്ളവര്‍ രക്ഷിതാക്കളുടെ അനുമ തി പത്രം ഒപ്പിട്ട് നല്‍കണം. നാലുവര്‍ഷത്തേയ്ക്കാണ് നിയമനം. കാലാവധി കഴിഞ്ഞാല്‍ വ്യോമസേ നയില്‍ സ്ഥിരം നിയമനത്തിന് അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കും.25 ശതമാനം സീറ്റ് അഗ്‌ നിവീരന്മാര്‍ക്ക് നീക്കിവെയ്ക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. എയര്‍മാന്‍ തസ്തികയിലാണ് സ്ഥിരം നിയമനം ന ല്‍കുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.