Breaking News

വിഴിഞ്ഞത്ത് കലാപത്തിന് സമരക്കാര്‍ ; മത്സ്യത്തൊഴിലാളികളെ സമരത്തിന് നിര്‍ബന്ധിക്കുന്നത് പുരോഹിതന്മാര്‍ : മന്ത്രി വി ശിവന്‍കുട്ടി

വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാര്‍ നടത്തുന്നതെന്ന വി മര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കാന്‍ പുറത്തു ള്ള ഏജന്‍സികള്‍ സഹായിക്കു ന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ശി വന്‍കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കലാപം ഉണ്ടാക്കാനുള്ള പരിശ്രമമാണ് സമരക്കാര്‍ നടത്തുന്നതെന്ന വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി. സര്‍ക്കാറിനെതിരെ പ്രവര്‍ത്തി ക്കാന്‍ പുറത്തുള്ള ഏജന്‍സി കള്‍ സഹായിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

പുരോഹിതന്മാര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിന് നിര്‍ബന്ധി ക്കുകയാണെന്നും മന്ത്രി ആരോപിച്ചു. കേസില്‍ ബുന്ധിമുട്ട് അനുഭവിക്കുക സാധാരണ മത്സ്യത്തൊഴി ലാളികളാണ്. കേസ് നടത്താന്‍ ഏതെങ്കിലും പുരോഹിതര്‍ ഉണ്ടാകുമോ എന്നും വി. ശിവന്‍കുട്ടി ചോദി ച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ക്ക് നേതൃത്വം നല്‍കി പരിചയമുള്ള ഏതോ ശക്തികള്‍ ആക്രമണത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പാഠ്യപദ്ധതി പരിഷ്‌ക്കരണത്തില്‍ സംശയമുള്ളവര്‍ ഉ ണ്ടെങ്കി ല്‍ അവരുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിവാദമുണ്ടാക്കി പാഠ്യപദ്ധതി അടിച്ചേല്‍ പ്പിക്കാന്‍ ഉദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവന്‍ ജാഗ്രത നിര്‍ദ്ദേശം നല്‍ കി. എല്ലാ ജില്ലകളിലും പോലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം. അവധിയിലുള്ള പൊലീസുകാര്‍ തിരിച്ചെത്തണം എന്നും നിര്‍ദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനു ക ള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുഴുവന്‍ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിര്‍ദ്ദേശം നല്‍കിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങള്‍ നിരിക്ഷി ക്കണം എന്നാണ് എഡിജിപിയുടെ നിര്‍ദ്ദേശം.

അതിനിടെ, സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആര്‍ നിശാന്തിനിയെ സെപ്ഷ്യല്‍ ഓഫീസറാ ക്കി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. വിഴിഞ്ഞം പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. അവധി റദ്ദാക്കി തിരിച്ചെത്താന്‍ പോലീസുകാരോട് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന്‍ വരെ ആക്രമിച്ച അതീവ ഗുരുതരസാഹചര്യം മുന്‍ നിര്‍ത്തിയാണ് വിഴിഞ്ഞത്തെ പ്രത്യേക സു രക്ഷ. ഡിഐജി ആര്‍ നിശാന്തിനിയെ വിഴിഞ്ഞം സ്പെഷ്യല്‍ പോലീസ് ഓഫീറാക്കി നിയമി ച്ചു. നാല് എസ്പിമാരും അസി. കമ്മീഷണര്‍മാരും അടങ്ങുന്ന പ്രത്യേക സംഘവമുണ്ട്. ക്രമസമാധാന പാലനത്തി നൊപ്പം ഇതേവരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ അന്വേഷണവും ഈ സംഘത്തിനായിരിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.