Breaking News

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കാനാവില്ല; പദ്ധതി ഉപേക്ഷിച്ചാല്‍ വിശ്വാസ്യത തകരും മുഖ്യമന്ത്രി

വിഴിഞ്ഞത്തെ അക്രമ സംഭങ്ങളില്‍ സമര സമിതിക്കെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് മുഖ്യമന്ത്രി പിണ റായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധ തി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

തിരുവനന്തപുരം : വിഴിഞ്ഞത്തെ അക്രമ സംഭങ്ങളില്‍ സമര സമിതിക്കെതിരെ രൂക്ഷ വിമര്‍ശമു ന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും പദ്ധതി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെ ശാന്തി യും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ട്. സര്‍ക്കാറിനെ വിരട്ടിക്കളയാമെന്ന് ആ രും കരുതേണ്ടതില്ലെന്നും മുന്നറിയിപ്പ് നല്‍കി. പദ്ധതി നിര്‍ത്തിവച്ചാല്‍ അത് മോശം സന്ദേശം നല്‍ കും. വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്റെ വിശ്വാസ്യത തകരുന്ന സാഹചര്യമു ണ്ടാകു മെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിതോര്‍ജ വരുമാന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.

മന്ത്രി വി അബ്ദുറഹ്‌മാനെതിരെ വിഴിഞ്ഞം സമര സമിതി നേതാവ് ഫാ.തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ പരാമര്‍ശത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നാല് തെറിവിളിച്ചാലും ഏത് വേഷ മിട്ട് വന്നാലും സമാധാനവും ശാന്തിയും തകര്‍ക്കാന്‍ സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുര്‍റഹ്‌മാന്‍ എന്നാ ണ്. ആ പേരില്‍ തന്നെ രാജ്യദ്രോഹിയുടെ നിലയുണ്ടെന്ന് പറയാന്‍ ഒരാള്‍ക്ക് കഴിയുന്നുവെന്ന് വ ന്നാല്‍ എന്താണ് അതിന്റെ അര്‍ഥം. എങ്ങോട്ടാണ് ഇത് പോകുന്നതെന്നും എന്ത് വികാരമാണ് ഇള ക്കി വിടാന്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

വിഴിഞ്ഞത്തെ സംഘര്‍ഷം സര്‍ക്കാറിനെതിരെയുള്ള നീക്കമല്ലെന്നും നാടിന്റെ മുന്നോട്ടുപോക്കിനെ തടയാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാ ണ് നടക്കുന്നത്. ഈ കൂട്ടര്‍ പോലീസിനെതിരെ വ്യാപകമായി അക്രമം നടത്തി. പോലീസ് ഓഫീസറു ടെ കാല് തല്ലിയൊടിച്ചു.നമ്മുടേത് പോലുള്ള സംസ്ഥാനത്തെ ഒരിക്കലും നടക്കില്ല എന്ന് നമ്മള്‍ കരു തിയ സംഭവമാണ് നടന്നത്. ഇത് എന്തിന് വേണ്ടിയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമ ന്ത്രി കൂട്ടിച്ചേര്‍ത്തു.

നാടിന് ആവശ്യമുള്ള പദ്ധതിയെ എതിര്‍ക്കുന്നവരുണ്ട്. എന്നാല്‍, നാടിന്റെ ഭാവിയില്‍ താത്പര്യമു ള്ള എല്ലാവരും സഹകരിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുമെന്നാ ണ് സര്‍ക്കാറിന്റെ പ്രതീ ക്ഷ. ചില പദ്ധതികളുടെ പേരില്‍ സര്‍ക്കാറിനെ വല്ലാതെ ആക്രമിക്കുന്നു. പ്രക്ഷോഭത്തെ കണ്ട് വിക സന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. സമരക്കാരുടെ ബാക്കി എല്ലാം ആവശ്യ വും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാ വി ല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

10 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.