Home

വിഴിഞ്ഞം പദ്ധതി ; അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്കു വിളിച്ച് സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന അദാനി പോര്‍ട്ട്സിന്റെ ആശങ്ക പരിഹരിക്കു ന്നതിന് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യാഴാഴ്ച അദാനി പോര്‍ട്ട്സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന അദാനി പോര്‍ട്ട്സിന്റെ ആശങ്ക പരിഹരിക്കുന്നതിന് വ്യാഴാഴ്ച ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യാഴാഴ്ച അദാനി പോര്‍ട്ട്സ് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. സമരം മൂലമുണ്ടായ നഷ്ടം സഹിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങളും ചര്‍ ച്ചയാകും. അദാനി പോര്‍ട്ട്സുമായി സര്‍ക്കാര്‍ നടത്തുന്ന ആദ്യ ചര്‍ച്ചയാണിത്.

തിരുവനനന്തപുരത്ത് തുറമുഖ വകുപ്പ് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. നഷ്ടം സംബന്ധിച്ച് സര്‍ ക്കാരും അദാനിഗ്രൂപ്പും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. 2019ല്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി, ഇത്രയും നാള്‍ നീട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് പരാതിയുണ്ട്. ഇക്കാര്യത്തി ലുള്ള നഷ്ടപരിഹാരം ഇങ്ങോട്ട് തരണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു വെന്നും ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം മൂലം 78.70 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു സര്‍ക്കാര്‍ നല്‍കണമെന്നുമാവശ്യപ്പെട്ട് തുറമുഖ വകുപ്പിന് അദാനി പോര്‍ട്ട്സ് കത്ത് നല്‍കിയിരു ന്നു. ലത്തീന്‍ അതിരൂപതയുടെ സമരം മൂലമാണു നിര്‍മാണം തടസ്സപ്പെട്ടതെന്നും നഷ്ടം അവരില്‍ നിന്നു നികത്തണമെന്നും വിഴിഞ്ഞം രാജ്യാന്തര സീ പോര്‍ട്ട് ലിമിറ്റഡ് സര്‍ക്കാരിനെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമരം മൂലം പൊതുമുതലിനു നഷ്ടം സംഭവിച്ചാല്‍ അതു പാര്‍ട്ടികളില്‍ നിന്ന് ഈടാക്കാന്‍ കോടതിവിധി കളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു വിസില്‍ സര്‍ക്കാരിനെ സമീപി ച്ചത്. സമരം ആരംഭിച്ച ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള നഷ്ടത്തിന്റെ പ്രാഥമിക കണക്കാണ് അദാനി കമ്പനി തുറമുഖ സെക്രട്ടറിക്കു കൈമാറിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.