Breaking News

വിഴിഞ്ഞം തീരക്കടലിൽ കുഴല്‍രൂപത്തിൽ വാട്ടര്‍ സ്പൗട്ട് പ്രതിഭാസം; പിന്നാലെ ശക്തമായ മഴ

വിഴിഞ്ഞം: വിഴിഞ്ഞം കടലില്‍ ആനക്കാല്‍ എന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം. വിഴിഞ്ഞം തീരത്തോട് ചേർന്ന് ഇന്നലെയാണ് ഈ അപൂർവ ജലസ്തംഭം, അഥവാ വാട്ടർസ്പൗട്ട് (Waterspout), രൂപപ്പെട്ടത്.
കടലില്‍ രൂപ്പപ്പെട്ട കുഴല്‍രൂപത്തിലുളള പ്രതിഭാസം കണ്ട് ചുഴലിക്കൊടുങ്കാറ്റെന്ന് തെറ്റിദ്ധരിച്ച് മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.50-ഓടെയാണ് തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നാട്ടുകാര്‍ ആനക്കാല്‍ എന്നുവിളിക്കുന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം രൂപപ്പെട്ടത്.

ജലോപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍പോലെയും തൊട്ടുമുകളില്‍ കുമിളിന്റെ മുകള്‍ഭാഗംപോലുളള മേഘവും കൂടിച്ചേര്‍ന്നുളള രൂപത്തിലാണ് വാട്ടര്‍ സ്പൗട്ട് പ്രത്യക്ഷമായത്. 25 മിനിട്ടോളം നിലനിന്നശേഷം വെളളത്തിന് മുകളില്‍ ആവിപോലെ സഞ്ചരിച്ചതായും പിന്നീട് കാണാതായെന്നും മീന്‍പിടിത്ത തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് ഒരുമണിക്കൂറോളം ശക്തമായ മഴയുമുണ്ടായി. വിഴിഞ്ഞം കടലില്‍ തീരത്തോട് ചേര്‍ന്ന് ആദ്യമായിട്ടാണ് കാണുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

എന്താണ് വാട്ടര്‍ സ്പൗട്ട്

കാറ്റിന്റെ ദിശയിലുണ്ടാകുന്ന വ്യതിയാനത്തെ തുടര്‍ന്നുണ്ടാക്കുന്ന പ്രതിഭാസമാണിത്. കടലിന്റെ ഉപരിതലത്തിലുളള ജലകണികളും നീരാവിയും കൂടിച്ചേര്‍ന്ന് ഖനീഭവിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ആനക്കാല്‍ എന്നുവിളിക്കുന്ന വാട്ടര്‍ സ്പൗട്ട് പ്രതിഭാസം ഉണ്ടാകുന്നത്. ആഴക്കടലില്‍ ഇത് ഉണ്ടാവാറില്ല, തിരുവനന്തപുരം ജില്ലയിലെ തീരക്കടലില്‍ അഞ്ചുതെങ്ങ്, വേളി, കോവളം അടക്കമുളള മേഖലകളില്‍ നേരത്തെ ഇതുണ്ടായിട്ടുണ്ട്. ലക്ഷദ്വീപില്‍ ഇടയ്ക്കിടെ ഈ പ്രതിഭാസം ഉണ്ടാവാറുണ്ടെന്നും തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി നീത കെ ഗോപാൽ പറഞ്ഞു.

അതേസമയം കടലില്‍ രൂപപ്പെടുന്ന ഈ പ്രതിഭാസം വലിയ അപകടമുണ്ടാക്കില്ല. ചിലഘട്ടങ്ങളില്‍ മാത്രം ചെറുവളളങ്ങളില്‍ പോകുന്നവര്‍ക്ക് അപകടമുണ്ടാക്കിയേക്കാം. നിര്‍വചനങ്ങള്‍ക്ക് അതീതമാണ് പലപ്പോഴും ഇത്തരം പ്രതിഭാസങ്ങള്‍. അതിനാല്‍ മീന്‍പിടിത്ത തൊഴിലാളികള്‍ ഇത്തരം പ്രതിഭാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ മേഖലയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് അകന്നുപോകണം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.