അബുദാബി : ഇന്ത്യയും യുഎഇയും സംയുക്തമായി രാജസ്ഥാനിൽ സംശുദ്ധ ഊർജ പ്ലാന്റ് നിർമിക്കുന്നു. സൗരോർജം, കാറ്റിൽനിന്ന് വൈദ്യുതി തുടങ്ങി ഹൈബ്രിഡ് പ്ലാന്റ് നിർമിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പദ്ധതിപ്രകാരം രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലയിൽ 60 ജിഗാവാട്ട് വൈദ്യുതി പ്ലാന്റാണ് വികസിപ്പിക്കുക.
സംശുദ്ധ ഊർജ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്ന ദീർഘകാല പ്ലാന്റ് ആയിരിക്കും നിർമിക്കുക. യുഎഇ നിക്ഷേപ മന്ത്രാലയവും ഇന്ത്യയുടെ ഊർജ മന്ത്രാലയവും സഹകരിച്ച് പദ്ധതി യാഥാർഥ്യമാക്കും. യുഎഇ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിയും രാജസ്ഥാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അജിതാഭ് ശർമയും കരാറിൽ ഒപ്പിട്ടു. സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ രീതികളിലൂടെ ഭാവിയിലെ ഊർജ ആവശ്യങ്ങൾ നിറവേറ്റേണ്ടത് അത്യാവശ്യമാണെന്ന് അൽസുവൈദി പറഞ്ഞു. അനുകൂല കാലാവസ്ഥയും വിശാലമായ ഭൂവിസ്തൃതിയും ഉള്ള രാജസ്ഥാൻ ഈ സംരംഭത്തിന് അനുയോജ്യമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. യുഎഇയുമായുള്ള പങ്കാളിത്തം ലക്ഷ്യങ്ങൾ നേടുന്നതിൽ നിർണായക പങ്കു വഹിക്കുമെന്ന് അജിതാഭ് ശർമ പറഞ്ഞു. പുനരുപയോഗ ഊർജനവീകരണത്തിന് മാതൃകയായിരിക്കും ഇത്. ഹരിതവും സുസ്ഥിരവുമായ ലോകത്തിലേക്കുള്ള പാത സംയുക്തമായി സൃഷ്ടിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
യുഎഇ ഊർജ നയം 2050ന്റെ ഭാഗമായി 26 വർഷത്തിനിടെ ഈ മേഖലയിൽ 16,300 കോടി ഡോളർ നിക്ഷേപിക്കാനാണ് പദ്ധതി. ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാനും സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കാനും 2050ഓടെ കാർബൺ മലിനീകരണ മുക്ത രാജ്യമെന്ന ലക്ഷ്യം കൈവരിക്കാനുമുള്ള പ്രയാണത്തിന്റെ ഭാഗമാണിത്. 2030ഓടെ കാർബൺ തീവ്രത 45 ശതമാനം കുറയ്ക്കാനും 2070ഓടെ കാർബൺ രഹിത രാജ്യമെന്ന ലക്ഷ്യം നേടാനും ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് പുതിയ പദ്ധതി മുതൽകൂട്ടാകും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.