Breaking News

വില നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ; സ്വകാര്യ കമ്പനികള്‍ കുപ്പിവെള്ള വില വര്‍ധിപ്പിച്ചു, ലിറ്ററിന് 20 രൂപ

പതിമൂന്നു രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിന് പി ന്നാലെയാണ് സ്വ കാര്യ കമ്പനികള്‍ കുപ്പിവെള്ള വില വര്‍ധിപ്പിച്ചത്. വെള്ളത്തിനു വില യിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി

കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില സ്വകാര്യ വര്‍ധിപ്പിച്ചു. ഒരു ലിറ്ററിന് 20 രൂപയായാണ് വര്‍ ധിപ്പിച്ചത്. കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോട തി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. വെള്ളത്തിനു വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂ ണ്ടിക്കാട്ടിയാണ് നടപടി. കുപ്പിവെള്ളം കേരള അവശ്യസാധന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കി വിജ്ഞാപനം ചെയ്തതും കോടതി തടഞ്ഞു.

അവശ്യസാധന വില നിയന്ത്രണ നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയാണ്, കുപ്പിവെള്ളത്തിനു വില നിശ്ച യിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ ചോദ്യം ചെയ്തു കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. വെള്ളത്തിനു വില നിശ്ചയിക്കാ നുള്ള അധികാരം കേന്ദ്ര സര്‍ ക്കാരിനാണെന്ന ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ കേന്ദ്രത്തിന്റെ നി ലപാടു തേടിയിരുന്നു.

കുപ്പിവെള്ളത്തിന്റെ വില എങ്ങനെ നിയന്ത്രിക്കാന്‍ കഴിയുമെന്നു കേന്ദ്രസര്‍ക്കാര്‍ രണ്ടു മാസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാ ന ത്ത് കുപ്പിവെള്ളത്തിനു പല വില ഈടാക്കുകയാണെന്നു കാണിച്ച് കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ നി വേദനം നല്‍കിയതിനെ തുടര്‍ ന്ന് 2019 ജൂണ്‍ 14നാണ് സര്‍ക്കാര്‍ കുപ്പിവെള്ളത്തെ കേരള അവശ്യ സാധ ന നിയന്ത്രണ നിയമത്തിന്റെ പരിധിയിലാക്കിയത്.പിന്നീട് 13 രൂപ വിലയായി നിശ്ചയിച്ചു. ഇതു രണ്ടും ചോദ്യംചെയ്തായിരുന്നു ഹരജി. ഭക്ഷ്യസാമഗ്രികള്‍ കേന്ദ്ര അവശ്യ സാധന നിയമത്തിന്റെ പരിധിയില്‍ വ രുന്നതിനാല്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് കോ ടതിയുടെ നിരീക്ഷണം. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ആലോചിച്ച് വില നിയന്ത്രണത്തിനുള്ള ശിപാര്‍ശ മുന്നോട്ടു വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തോന്നുന്ന വിലയ്ക്ക് കുപ്പിവെള്ളം വില്‍ക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ കുപ്പിവെള്ള ത്തിന് 12 രൂപ ആക്കാന്‍ കേരള ബോട്ടി ല്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ശ്രമിച്ചെങ്കിലും നടപ്പിലായിരുന്നില്ല.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 day ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.