അബുദാബി : ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തിയ വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി എമിറേറ്റ്സ് പാലസ് ഹോട്ടലിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.വിയറ്റ്നാമിലെ റീട്ടെയിൽ മേഖല ഉൾപ്പെടെ ലുലുവിന്റെ സേവനം വിയറ്റ്നാമിൽ കൂടുതൽ വ്യാപകമാക്കണമെന്ന് ഫാം മിൻ ചിൻ യൂസഫലിയോട് അഭ്യർഥിച്ചു. സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്ന് ഉറപ്പ് നൽകിയ പ്രധാനമന്ത്രി, ലുലുവിന്റെ കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തേയ്ക്ക് ക്ഷണിച്ചു. നിലവിൽ ഹോചിമിൻ സിറ്റിയിലാണ് ലുലുവിന്റെ ഭക്ഷ്യസംസ്കരണ കേന്ദ്രമുള്ളത്.
ഹൈപ്പർമാർക്കറ്റ് ശൃംഖലയിലൂടെ മധ്യപൂർവദേശത്തേയും മറ്റ് രാജ്യങ്ങളിലെയും ഉപഭോക്താക്കൾക്ക് വിയറ്റ്നാമീസ് ഉൽപന്നങ്ങളുടെ ഗുണനിലവാരം ഇതുവഴി ലുലു പരിചയപ്പെടുത്തുന്നു. രാജ്യത്തിന്റെ കാർഷിക മേഖലയ്ക്ക് അടക്കം വലിയ കൈത്താങ്ങാണ് ലുലുവിന്റെ ഈ പിന്തുണ. ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങളും കൂടുതൽ ഹൈപ്പർമാർക്കറ്റുകളും വിയറ്റ്നാമിൽ യാഥാർഥ്യമാക്കണമെന്ന് പറഞ്ഞു. ജിസിസിയിലെ നിക്ഷേപകർക്ക് വിയറ്റ്നാമിൽ ധൈര്യമായി നിക്ഷേപിക്കാൻ കരുത്തേകുന്നതാണ് രാജ്യത്തെ ലുലുവിന്റെ സാന്നിധ്യമെന്നും അദേഹം കൂട്ടിച്ചേർത്തു.
വിയറ്റ്നാമിൽ ലുലുവിന്റെ സാന്നിധ്യം വിപുലീകരിക്കുമെന്ന് യൂസഫലി വ്യക്തമാക്കി. അവിടുത്തെ ലുലുവിന്റെ ഭക്ഷ്യസംസ്കരണ കേന്ദ്രം വഴി രാജ്യത്തെ ഉത്പന്നങ്ങൾ ആഗോള വിപണിയിൽ ലഭ്യമാക്കുന്നുണ്ട്. വിയറ്റ്നാമിലെ വിവിധ സർക്കാർ – സർക്കാരിതര ഏജൻസികളുമായി നല്ല ബന്ധമുള്ളതിനാൽ ഉത്പന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാനുമാകുന്നുണ്ട്. വിയറ്റ്നാം ഉത്പന്നങ്ങളുടെ ലഭ്യത ലുലുവിന്റെ സ്റ്റോറുകളിൽ സജീവമാക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.