Breaking News

ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ഖത്തറിന്റെ അക്രം അഫീഫിന്

ദോഹ : ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ഖത്തറിന്റെ അക്രം അഫീഫിന്. ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന എഎഫ്‍സി വാർഷിക പുരസ്കാര ചടങ്ങിലാണ് ഏഷ്യയിലെ മികച്ച താരമായി അക്രം അഫീഫ് തിരഞ്ഞെടുക്കപ്പെട്ടത്. ഖത്തര്‍ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ കപ്പിലെ മിന്നും പ്രകടനമാണ് ഖത്തറിന്റെ താരത്തിന് തുണയായത്. എട്ട് ഗോളുമായി ടൂര്‍ണമെന്റിലെ ടോപ്സ്കോററായിരുന്നു അഫീഫ്. ഖത്തർ സ്റ്റാർസ് ലീഗ് ക്ലബായ അൽ സദ്ദിന്റെ താരമായ അക്രം, ക്ലബിന് വേണ്ടിയും മികച്ച പ്രകടനം നടത്തിയിരുന്നു.
27  വയസ്സുകാരനായ അഫീഫ് രണ്ടാം തവണയാണ് പുരസ്കാരത്തിന് അര്‍ഹനാകുന്നത് 2019 ലാണ് നേരത്തെ ഏഷ്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ടത്. രാണ്ടാമതും ഏഷ്യയിലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള പുരസ്കാരം ലഭിച്ചത്  ഏറെ സന്തോഷം നൽകുന്നുവെന്ന് അക്രം അഫീഫ് പറഞ്ഞു. രണ്ടാമതും അവാർഡ്  ലഭിച്ചത് കൂടുതൽ കരുത്തോടെ മുന്നോട്ട്  പോകാൻ പ്രചോധനം  നൽകുമെന്നും നേട്ടങ്ങൾക്കായി കഠിനാധ്വാനം ചെയ്യുമെന്നും അഫീഫ് പറഞ്ഞു.
അവാർഡ് നേടിയ അഫീഫിനെ ഖത്തർ കായിക യുവജനകാര്യ മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ  അഹമദ്  അൽതാനി അഭിനന്ദിച്ചു . ഈ അവാർഡ് ഖത്തർ  യുവതയ്ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അക്രം അഫീഫിനെ കൂടാതെ ദക്ഷിണ കൊറിയയുടെ സോൾ യുങ് വൂ, ജോർദാന്റെ യസാൻ അൽ നഇമത് എന്നിവരാണ് അവസാന മൂന്നില്‍ ഉണ്ടായിരുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.