കുവൈത്ത് സിറ്റി : വിമാനത്തിൽ പുകവലിച്ചാൽ വൻതുക പിഴയായി ഈടാക്കുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ലൈസൻസുള്ള എയർ ഓപ്പറേറ്റർമാർക്ക് പരിസ്ഥിതി സംരക്ഷണ നിയമ ലംഘനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡിജിസിഎ മുന്നറിയിപ്പ് നൽകി.
പൊതുഗതാഗതത്തിൽ പുകവലി നിരോധനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 42/2014 ഉം അതിന്റെ ഭേദഗതികളും പാലിക്കണമെന്ന് എയർ ഓപ്പറേറ്റർമാർക്ക് അയച്ച കത്തിൽ ഡിജിസിഎ നിർദ്ദേശിച്ചു. നിയമത്തിലെ ആർട്ടിക്കിൾ 138 അനുസരിച്ച്, ഇത്തരം ലംഘനങ്ങൾക്ക് 50,000 മുതൽ 200,000 ദിനാർ വരെ പിഴ ഈടാക്കാം. അതായത് ഒരു കോടിയിലധികം ഇന്ത്യൻ രൂപയാണ് പിഴയായി ഈടാക്കുക.
വിമാനയാത്രയ്ക്കിടെ ജീവനക്കാരും യാത്രക്കാരും പുകവലിക്കുന്ന സംഭവങ്ങളെക്കുറിച്ച് കത്തിൽ ഡിജിസിഎ ചൂണ്ടിക്കാട്ടി. പുകവലി നിരോധനം പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എയർ ഓപ്പറേറ്റർമാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡിജിസിഎ ആവശ്യപ്പെട്ടു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.