Breaking News

വിമാനത്താവള സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ആക്രമിച്ച കുവൈത്ത് എയര്‍വേയ്‌സ് ജീവനക്കാര്‍ അറസ്റ്റില്‍.

കുവൈത്ത്‌സിറ്റി : കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4-ല്‍ സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍മാരെ ആക്രമിച്ച രണ്ട് ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായി കുവൈത്ത് എയര്‍വേയ്സ് കോര്‍പ്പറേഷന്‍ (കെഎസി) അറിയിച്ചു. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കെഎസി സുരക്ഷ അധികാരികില്‍ നിന്ന് കൈപ്പറ്റി. നിയമപരമായ ചട്ടക്കൂടില്‍ നിന്ന് പൂര്‍ണ്ണമായും നപടികള്‍ പാലിച്ച് ഇത്തരം അപൂര്‍വ കേസുകള്‍ കൈകാര്യം ചെയ്യുമെന്ന് എയര്‍ലൈന്‍ സ്ഥിരീകരിച്ചു. 
എയര്‍വേയ്സ് ജീവനക്കാര്‍ ഉദ്യോഗസ്ഥനുമായി നടന്ന സംഘര്‍ഷം ചില സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് എതിരെ സേവന നിയമങ്ങളില്‍ പറഞ്ഞിരിക്കുന്ന പിഴചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കെഎസിയില്‍ ഇത്തരത്തിലുള്ള ആദ്യ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവ ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്നലെ ചേര്‍ന്ന കെഎസി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഡയറക്ടള്‍ അബ്ദുള്‍ മൊഹ്‌സെന്‍ അല്‍-ഫഖാന്‍ കര്‍ശന നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ കെഎസിയും എല്ലാ സുരക്ഷാ ഏജന്‍സികളും തമ്മില്‍ സഹകരണവും ഏകോപനവും നല്ല രീതിയില്‍ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.