റിയാദ്: സൗദി അറേബ്യ 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയ്വതം വഹിക്കുന്ന പശ്ചാത്തലത്തിൽ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് സൗദി അറേബ്യൻ എയർലൈൻസ്. 191 വിമാനങ്ങൾ കൂടി വാങ്ങുമെന്ന് വക്താവ് എൻജി. അബ്ദുല്ല അൽശഹ്റാനി പറഞ്ഞു. ഓർഡർ ചെയ്തതിലെ അവസാന വിമാനം 2032ൽ ലഭിക്കും. 2034 ലോകകപ്പിൽ പങ്കെടുക്കാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന എല്ലാവർക്കും യാത്രാസൗകര്യം സുഗമമാക്കുന്നതിനാണ് സൗദി എയർലൈൻസ് വിമാനങ്ങളുടെ എണ്ണം കൂട്ടുന്നത്.
2030 റിയാദ് എക്സ്പോ, 2034 ലോകകപ്പ് എന്നീ രണ്ട് ഇവന്റുകൾ മുൻകൂട്ടി കണ്ടാണ് പുതിയ വിമാനങ്ങൾ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 190 വിമാനങ്ങളുണ്ട്. ഇനി 191 വിമാനങ്ങൾ കൂടി വാങ്ങും. 2034 ഓടെ 381 വിമാനങ്ങളാവും. എക്സ്പോ റിയാദിന്റെയും ലോകകപ്പിന്റെയും ആതിഥേയത്വത്തിൽ ഇലക്ട്രിക് വിമാനങ്ങൾ പ്രധാന പങ്കുവഹിക്കും. മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തെ എല്ലാ നഗരങ്ങളെയും ഇത് ബന്ധിപ്പിക്കും. 2030ൽ ഏകദേശം 200 പുതിയ അന്താരാ ഷ്ട്ര ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് വർധിപ്പിക്കാനാണ് ഗ്രൂപ് ഉദ്ദേശിക്കുന്നത്. സൗദി എയർലൈൻസ് നിലവിൽ നൂറോളം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.