കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച വ്യാപക പൊടിക്കാറ്റ്. രാവിലെ മുതൽ രൂപംകൊണ്ട കാറ്റ് മിക്കയിടത്തും പൊടിപടലങ്ങൾ പടർത്തി. ഇത് ദൂരക്കാഴ്ച കുറക്കാനും മറ്റു പ്രശ്നങ്ങൾക്കും കാരണമായതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും പൊടിപടലത്തിന് സാധ്യതയുണ്ട്.
അതേസമയം, വരുന്ന ദിവസങ്ങളിലും കാലാവസ്ഥ മിതമായ നിലയിലായിരിക്കും. രാത്രി തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നേരിയതോ മിതമായതോ ആയ കാറ്റിന് സാധ്യതയുണ്ട്. കാറ്റ് തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ സൃഷ്ടിക്കാം. ഈ മാസം അവസാനത്തോടെ താപനിലയിൽ വലിയ കുറവുണ്ടാകുകയും തണുപ്പ് വർധിക്കുകയും ചെയ്യും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.