അബുദാബി : അഞ്ചു പേർക്കു വരെ യാത്ര ചെയ്യാവുന്ന പൈലറ്റില്ലാ ചെറുവിമാനത്തിന്റെ (ഡ്രോൺ) പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി അബുദാബി. വിനോദ സഞ്ചാരത്തിന് ഡ്രോൺ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് അബുദാബി.
യുഎഇയിൽ ഡ്രൈവറില്ലാ മെട്രോയിലും കാറിലും ബസിലും യാത്ര ചെയ്ത സ്വദേശികൾക്കും വിദേശികൾക്കും പോക്കറ്റിൽ കാശുണ്ടെങ്കിൽ ഇനി ഡ്രോൺ യാത്രയും ആസ്വദിക്കാം. അബുദാബി ക്രൂസ് ടെർമിനലിലേക്കായിരുന്നു ആദ്യയാത്ര. അഡ്വാൻസ്ഡ് മൊബിലിറ്റി ഹബ്ബിന്റെയും അബുദാബി പോർട്‌സ് ഗ്രൂപ്പിന്റെയും സഹകരണത്തോടെയായിരുന്നു പരീക്ഷണപ്പറക്കൽ.
ഇവിറ്റോൾ എന്ന ഇലക്ട്രിക് ഡ്രോണിന് ലംബമായ ടേക്ക് ഓഫും ലാൻഡിങും സാധ്യമാണ്. അതുകൊണ്ടുതന്നെ സർവീസ് നടത്താൻ ഒരുപാട് സ്ഥലം ആവശ്യമില്ല. ഡ്രോണുകൾക്ക് സുരക്ഷിതമായി ലാൻഡിങിനും ടേക്ക് ഓഫിനും ചെറിയ സ്ഥലത്ത് ഒരുക്കുന്ന വെർട്ടിപോർട്ട് മതി. ലക്ഷ്യസ്ഥാനത്തേക്കു നിമിഷ നേരം കൊണ്ട് കുതിക്കുന്നതിനൊപ്പം കാർബൺ മലിനീകരണവും കുറയ്ക്കാനാകുമെന്ന് മൾട്ടി ലെവൽ ഗ്രൂപ്പ് സിഇഒ മുഹമ്മദ് സലാ പറഞ്ഞു. അബുദാബി മീഡിയ ഓഫിസാണ് പരിശീലനപ്പറക്കലിന്റെ ദൃശ്യം പുറത്തുവിട്ടത്. ചരക്കുനീക്കത്തിനും ഡ്രോൺ ഉപയോഗിക്കും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.