Breaking News

മെട്രോ സുരക്ഷയ്ക്ക് എഐ സന്നാഹം.

ദുബായ് : മെട്രോ റെയിൽ ശൃംഖലയിൽ ഉണ്ടാകാവുന്ന അപകടങ്ങളെയും പ്രതിബന്ധങ്ങളെയും മറികടക്കാൻ മെറ്റാവേഴ്സിന്റെയും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെയും സഹായം ഉപയോഗിക്കുന്ന പുതിയ സുരക്ഷാസംവിധാനം ആർടിഎ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. ദുരന്ത രംഗങ്ങളിൽ സഹായവുമായി എത്തേണ്ട വിവിധ ടീമുകളുടെ ഏകോപനമാണ് സാങ്കേതിക വിദ്യയുടെ പ്രധാന നേട്ടം.
അപകടം തരണം ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ, രക്ഷാ മാർഗങ്ങൾ, സാങ്കേതിക സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് സഹായ സംഘത്തിനു വ്യക്തമായ മുന്നറിയിപ്പ് ഈ സാങ്കേതിക വിദ്യയിലൂടെ ലഭിക്കും. ട്രെയിൻ നിന്നു പോയാൽ, അത് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാം, എവിടെയാണ് കേടുപാട്, യാത്രക്കാരെ മാറ്റണോ, എത്ര വാഹനം വേണം എന്നതടക്കം ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ നിർദേശങ്ങൾ നൽകും. 
രക്ഷാപ്രവർത്തകർക്ക് അവരുടെ ടീമിന് ആവശ്യമായ മുന്നൊരുക്കങ്ങളോടെ ദുരന്തസ്ഥലത്ത് എത്താനാവും. ഇത്തരം നിർദേശങ്ങൾക്ക് മെറ്റാവേഴ്സാണ് സഹായിക്കുന്നത്. 11 സർക്കാർ സംവിധാനങ്ങളാണ് ഈ പരീക്ഷണ ഘട്ടത്തിൽ പങ്കാളികളായത്. ദുബായ് പൊലീസ്, സിവിൽ ഡിഫൻസ്, ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി ഡിപ്പാർട്മെന്റ്, ദുബായ് കോർപറേഷൻ ആംബുലൻസ് സർവീസ്, നാഷനൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ഹെൽത്ത്, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററി അതോറിറ്റി, ദുബായ് ഗവൺമെന്റ് മീഡിയ ഓഫിസ് എന്നിവരും ദുബായ് മെട്രോയുടെ ഓപ്പറേറ്റിങ് വിഭാഗമായ കിയോലിസ് എംഎച്ച്ഐയുമാണ് പരീക്ഷണത്തിന്റെ ഭാഗമായത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.