Breaking News

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം; ഖത്തറിൽ സ്കൂൾ പരീക്ഷാ തീയതികളിൽ മാറ്റം

ദോഹ : ഖത്തറിലെ സ്കൂളുകളുടെ രണ്ടാം സെമസ്റ്റർ അർധ വാർഷിക പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി പ്രകാരം 1 മുതൽ 11–ാം ഗ്രേഡ് വരെയുള്ളവർക്ക് ഫെബ്രുവരി 18 മുതൽ 27 വരെയാണ് പരീക്ഷ.  വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം.സർക്കാർ സ്കൂളുകളിൽ രണ്ടാം സെമസ്റ്റർ അർധവാർഷിക പരീക്ഷകളും ഇന്ത്യൻ സ്കൂളുകളിൽ വാർഷിക പരീക്ഷകളുമാണ് ഫെബ്രുവരിയിൽ നടക്കുക. മാർച്ചിൽ വിശുദ്ധ റമസാന് തുടക്കമാകുമെന്നതിനാലാണ് പരീക്ഷ നേരത്തെയാക്കുന്നതെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ വിശദമാക്കി. വിദ്യാർഥികൾക്ക് പരീക്ഷയ്ക്കായി നന്നായി തയാറെടുക്കാൻ കഴിയുമെന്ന് മാത്രമല്ല വ്രതാരംഭത്തിന് മുൻപ് മുഴുവൻ പരീക്ഷകളും പൂർത്തിയാകുകയും ചെയ്യും. പരീക്ഷ നേരത്തെയാക്കിയത് വിദ്യാർഥികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും സ്കൂളുകൾക്കും വലിയ ആശ്വാസമായിട്ടുണ്ട്. പരീക്ഷ നേരത്തെയാക്കുന്നത് സംബന്ധിച്ച് വിശദമായ ചോദ്യാവലി സ്കൂളുകൾക്കെല്ലാം അയച്ചു കൊടുത്ത് അഭിപ്രായം തേടിയ ശേഷമാണ് തീയതി മാറ്റിയതെന്ന് വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാദർ വ്യക്തമാക്കി. 92 ശതമാനം പേരും പരീക്ഷ നേരത്തെയാക്കുന്നതിന് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നും മന്ത്രി വിശദമാക്കി.
വരും വർഷങ്ങളിലെ അധ്യയന കലണ്ടറുകളുടെ സമഗ്രമായ വിലയിരുത്തൽ നടപടികൾ പുരോഗതിയിലാണ്. വിദ്യാഭ്യാസ പ്രക്രിയകൾ, സ്കൂളുകൾ, വിദ്യാർഥികൾ, അവരുടെ കുടുംബങ്ങൾ എന്നിവരെ കണക്കിലെടുത്താണ് വിലയിരുത്തൽ പുരോഗമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.